സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ നടപടി സ്വീകരിക്കണം – ഡ്രൈവേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ഫിനാന്‍സ് വകുപ്പിന്റെ 41 /2008 നമ്പര്‍ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് 54-ാമത് കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജെ സി എസ് എസ് ഒ ജില്ലാ കമ്മിറ്റി അംഗം വി. ചക്രപാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിലൂഫര്‍ പി എന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജാവുദ്ദീന്‍, എം എസ് ദിനേശ് കുമാര്‍എന്നിവര്‍ സംസാരിച്ചു.

പ്രസിഡന്റ്

ഭാരവാഹികളായി സജാവുദ്ദീന്‍ ( പ്രസിഡന്റ്), വി. ചക്രപാണി ( സെക്രട്ടറി), എ സേതുമാധവന്‍ ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സെക്രട്ടറി