സ്വര്‍ണവില കുതിക്കുന്നു; ആശങ്ക ഒഴിയാതെ വിവാഹ വിപണി

സ്വര്ണവില ഏറ്റവും ഉയര്ന്ന നിരക്കില് ഓരോ ദിവസവും പുതുക്കി മുന്നേറുകയാണ്. ഡിസംബര് 23ന് സ്വര്ണവില ഒരു പവന് ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.അതിനു ശേഷം വിപണി ഇതുവരെ താഴോട്ട് ഇറങ്ങിയിട്ടില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില് മാത്രം 2000 രൂപയുടെ വര്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്നു മാത്രം പവന്റെ വിലയില് 880 രൂപയുടെ വര്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടു കൂടി ഒരു പവന് സ്വര്ണത്തിന്റെ വില 1,03,560 രൂപ കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം സ്വര്ണം പവന് 5000 രൂപയുടെ വര്ധനയാണ് ഉണ്ടായത്. ഇത് വിപണിയിലെ അസാധാരണമായ കുതിപ്പാണ് സൂചിപ്പിക്കുന്നത്.

വിവാഹ ആവശ്യങ്ങള്ക്കും മറ്റുമായി സ്വര്ണം വാങ്ങുന്നവര്ക്ക് ഈ അനിയന്ത്രിതമായ വിലക്കയറ്റം വലിയ തിരിച്ചടിയാണ് നല്കുന്നത്. ഇന്നത്തെ വിപണി നിലവാരം അനുസരിച്ച് ഒരു ഗ്രാം സ്വര്ണത്തിന് 12,945 രൂപയാണ് ഉള്ളത്. ഇതിന് പുറമെ പണിക്കൂലി, അഞ്ച് ശതമാനം ജിഎസ്ടി (GST), ഹോള്മാര്ക്കിങ് എന്നിവ കൂടി വരുമ്ബോള് ഉപഭോക്താക്കള് വലിയൊരു തുകയാണ് നല്കേണ്ടി വരുന്നത്.
ആഭരണത്തിന്റെ ഡിസൈന് മാറുന്നതിനനുസരിച്ച് പണിക്കൂലി വീണ്ടും വര്ധിക്കും. ക്രിസ്മസ്, പുതുവത്സര വിപണികളില് സ്വര്ണത്തിന് വലിയ ഡിമാന്ഡ് ഉള്ള സമയത്താണ് ഈ വിലക്കയറ്റം എന്നതും വളരെ ശ്രദ്ധേയമാണ്.

നിക്ഷേപകര്ക്ക് സുവര്ണാവസരം
സ്വര്ണത്തില് നേരത്തെ നിക്ഷേപം നടത്തിയവര്ക്ക് ഈ വിലവര്ധനവ് വലിയ ലാഭമുണ്ടാക്കാനുള്ള അവസരമാണ് നല്കുന്നത്. സാമ്ബത്തിക ഭദ്രത ഉറപ്പാക്കുന്ന നിക്ഷേപമെന്ന നിലയില് സ്വര്ണത്തിന്റെ മൂല്യം വര്ധിക്കുന്നത് ശുഭസൂചനയായാണ് വിദഗ്ധര് കാണുന്നത്.
രാജ്യാന്തര വിപണിയിലെ സ്വര്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളറിന്റെ മൂല്യവുമാണ് കേരളത്തിലെ സ്വര്ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. നിലവില് പ്രാദേശികമായി പ്രവര്ത്തിക്കുന്ന ഗോള്ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില് സ്വര്ണത്തിനു വില നിശ്ചയിക്കുന്നത്. വിപണിയിലെ ആവശ്യകത അനുസരിച്ച് ദിവസത്തില് രണ്ടുതവണ വരെ വില പുതുക്കാറുണ്ട്. സ്വര്ണവ്യാപാരം നടക്കുന്നത് വളരെ മന്ദഗതിയിലാണ് .
ആളുകള് കൂടുതലായി സ്വര്ണം വാങ്ങുന്നതില് നിന്ന് പിന്നോക്കം പോയിരിക്കുകയാണ്. വാങ്ങുന്നതിന്റെ അളവ് വളരെ കുറച്ചിരിക്കുകയും ചെയ്യുന്നു. വില വര്ധിക്കുമ്ബോള് സ്വാഭാവികമായും നമ്മുടെ കൈയില് ഇരിക്കുന്ന ആഭരണങ്ങളുടെ വിലയും വര്ധിക്കുന്നു, സ്വാഭാവികമായും അസറ്റ് വര്ധിക്കുകയാണ്. പക്ഷേ അതോടൊപ്പം തന്നെ സ്വര്ണ വ്യാപാരം കൃത്യമായി വില്പനയും വാങ്ങലും നടന്നെങ്കില് മാത്രമേ അതില് നിന്നുള്ള ലാഭവും നമുക്ക് അതത് സമയങ്ങളില് ലഭിക്കുകയുള്ളൂ.
നേരത്തേ പവന് നിശ്ചയിച്ച് സ്വര്ണം വാങ്ങിയിരുന്നവര് ഇപ്പോള് തുക നിശ്ചയിച്ചാണ് സ്വര്ണം വാങ്ങുന്നത്. ആ തരത്തിലേക്ക് പര്ച്ചേസിങ് രീതികള് മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ഉപയോഗിച്ചുകൊണ്ടിരുന്ന ആഭരണങ്ങള് അല്ലെങ്കില് ലോക്കറിലുള്ള ആഭരണങ്ങള് മാറ്റി വാങ്ങുകയോ അല്ലെങ്കില് വിറ്റിട്ട് പുതിയത് വാങ്ങുകയോ ചെയ്തുകൊണ്ടിരുന്ന പതിവ് മാറി അത്യാവശ്യം വേണ്ട ചെറിയ ആഭരണങ്ങള് മാത്രം വാങ്ങികൊണ്ട് ബാക്കി ആഭരണങ്ങള് എല്ലാം പഴയത് തന്നെയാണ് ഉപയോഗിക്കുന്നത്.
