തിരൂർ ജില്ലാ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിങ് ഓഫീസര്‍ നിയമനം

തിരൂര്‍ ജില്ലാ അശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിങ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫീസിയോതെറാപ്പിയില്‍ ബിരുദമുള്ളവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കും പ്ലസ്ടു, ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ്, കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് ഡിസംബര്‍ 30ന് രാവിലെ 11നും നഴ്സിങ് ഓഫീസര്‍ തസ്തികയിലേയ്ക്ക് ഉച്ചയ്ക്ക് 12നുമാണ് അഭിമുഖം.

