Fincat

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി നജ്മ തബ്ഷീറ


മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുസ് ലിം ലീഗ് യുവനേതാവ് അഡ്വ. നജ്മ തബ്ഷീറ തെരഞ്ഞെടുക്കപ്പെട്ടു.ബ്ലോക്ക് പഞ്ചായത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ വലിയ ഭൂരിപക്ഷമാണ് യുഡിഎഫിനുള്ളത്. ആകെയുള്ള 17 സീറ്റുകളില്‍ 15 എണ്ണത്തില്‍ യുഡിഎഫും രണ്ടെണ്ണത്തില്‍ എല്‍ഡിഎഫുമാണ് വിജയിച്ചത്.

30വര്‍ഷമായി എല്‍ഡിഎഫിന്റെ കോട്ടയായിരുന്ന പെരിന്തല്‍മണ്ണ നഗരസഭയും യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 37 വാര്‍ഡുകളില്‍ 21 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. പതിനാറ് സീറ്റുകളില്‍ മാത്രമേ എല്‍ഡിഎഫ് വിജയിച്ചുള്ളൂ.

1 st paragraph

1995ല്‍ പെരിന്തല്‍മണ്ണ നഗരസഭ പിറവിയെടുത്തതിന് ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് ഭരിച്ച പെരിന്തല്‍മണ്ണ യുഡിഎഫ് ഇക്കുറി പിടിച്ചെടുക്കുകയായിരുന്നു.