ലോറ ഹാരിസിന് ലോക റെക്കോര്‍ഡ്!; വനിതാ ടി 20 യിലെ വേഗമേറിയ ഫിഫ്റ്റി

വനിതാ ടി 20 യില്‍ വേഗമേറിയ അർധ സെഞ്ച്വറി കുറിച്ച് ഓസ്‌ട്രേലിയൻ താരം ലോറ ഹാരിസ്. വനിതാ സൂപ്പർ സ്മാഷ് ടൂർണമെന്റില്‍ ഒട്ടാഗോയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം15 പന്തില്‍ നിന്ന് അർധ സെഞ്ചറി തികച്ചു.കാന്റർബറിക്കെതിരായ മത്സരത്തില്‍ 17 പന്തില്‍ 52 റണ്‍സെടുത്ത ലോറയുടെ ഇന്നിംഗ്സില്‍ ആറ് ഫോറുകളും നാല് സിക്സറുകളും ഉള്‍പ്പെടുന്നു. 2022-ല്‍ വാർവിക്ഷയറിനായി മേരി കെല്ലി സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് ലോറ ഇപ്പോള്‍ എത്തിയത്.
പതിനഞ്ച് ഓവറില്‍ 146 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഒട്ടാഗോയ്ക്ക് ലോറയുടെ ഈ വെടിക്കെട്ട് ബാറ്റിംഗ് അനായാസ വിജയം സമ്മാനിച്ചു. വിമൻസ് പ്രീമിയർ ലീഗില്‍ ഡല്‍ഹിയുടെ താരമായിരുന്ന ലോറയെ പുതിയ സീസണില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു.
