Fincat

സ്മാര്‍ട്ട്‌ഫോണ്‍ സ്പീക്കറില്‍ നിന്നുള്ള സൗണ്ട് കുറയുന്നുണ്ടോ? നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാൻ വഴിയുണ്ട്


ഇന്നത്തെക്കാലത്ത് സ്മാർട്ട്‌ഫോണ്‍ കൈയില്‍ കൊണ്ടുനടക്കാത്തവർ ചുരുക്കമാണ്. കോള്‍ ചെയ്യുന്നത് മാത്രമല്ല, പാട്ടുകേള്‍ക്കാൻ, വീഡിയോ കാണാൻ, എന്തിന് ഓണ്‍ലൈൻ മീറ്റിങ്ങുകള്‍ വരെ സ്മാർട്ട്‌ഫോണിലൂടെ സാധ്യമാണ്.ഇതെല്ലാം നടക്കണമെങ്കില്‍ ഫോണിന്റെ സ്പീക്കറും കൃത്യമായി പ്രവർത്തിക്കണം എന്നൊരു കാര്യം കൂടിയുണ്ട്. സ്മാർട്ട്‌ഫോണില്‍ പൊടി, അഴുക്ക് എന്നിവയൊക്കെ അടിഞ്ഞുകൂടുന്നതാണ് പ്രശ്‌നമാകുന്നത്.

ഫോണ്‍ എപ്പോഴും നന്നായി മികച്ച ശബ്ദത്തോടെ ഒരു പ്രശ്‌നവുമില്ലാതെ പ്രവർത്തിക്കാൻ നിങ്ങള്‍ സ്ഥിരമായി ഫോണ്‍ വൃത്തിയാക്കുകയാണ് വേണ്ടത്. നിങ്ങളുടെ ഫോണ്‍ നിങ്ങള്‍ക്ക് തന്നെ വൃത്തിയാക്കാൻ കഴിയുന്ന സിമ്ബിള്‍ രീതികള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ? നിങ്ങളുടെ ഫോണിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത സേഫ് രീതികള്‍ ഒന്നു പരീക്ഷിച്ച്‌ നോക്കാം.

1 st paragraph

വൃത്തിയാക്കാന്‍ ആരംഭിക്കുന്നതിന് മുമ്ബ് ഫോണ്‍ ഓഫ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇങ്ങനെ ചെയ്യുന്നതോടെ നിങ്ങള്‍ വൃത്തിയാക്കുന്നതിനിടയില്‍ അറിയാതെ ആവശ്യമില്ലാത്ത ബട്ടനുകളില്‍ അമർത്തുന്നതും ഫോണിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുന്നതും ഒഴിവാക്കാം.

ഒരു സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച്‌ വൃത്തിയാക്കുന്നതാണ് ആദ്യം പരീക്ഷിക്കാവുന്ന രീതി. വൃത്തിയുള്ള സോഫ്റ്റ് ബ്രഷ്, ഇത് ടൂത്ത് ബ്രഷോ പെയിന്റ് ബ്രഷോ ആകാം. സ്പീക്കറിന്റെ വശത്ത് ഇവ മൃദുവായി ഉപയോഗിക്കാം. ഇതുവഴി പൊടിയും അഴുക്കും നീക്കം ചെയ്യാം. എന്നാല്‍ അധികം ബലം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഇങ്ങനെ ചെയ്താല്‍ പൊടിയും അഴുക്കും മറ്റും വീണ്ടും ഉള്ളിലേക്ക് പോകാൻ സാധ്യതയുണ്ട്.

2nd paragraph

കമ്ബ്രസ്ഡ് എയർ ഉപയോഗിക്കുന്നതാണ് മറ്റൊരു മാർഗം. സ്പീക്കറിലേക്ക് ഇങ്ങനെ കാറ്റ് പതിയെ കടത്തിവിട്ടാല്‍ ഇത് പൊടി നീക്കം ചെയ്യും. കാറ്റ് ഒത്തിരി അടുത്ത് വച്ച്‌ അടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ടേപ്പോ സ്റ്റിക്കി പുട്ടിയോ ഉപയോഗിച്ചും നിങ്ങള്‍ക്ക് പൊടി നീക്കം ചെയ്യാം. ഒരു കഷ്ണം ടേപ്പ് എടുക്കുക. ഇതില്‍ ഒട്ടിപിടിക്കുന്ന ഭാഗം ഉപയോഗിച്ചാണ് വൃത്തിയാക്കേണ്ടത്. പതിയെ ഇത് സ്പീക്കറിലേക്ക് അപ്ലൈ ചെയ്യുക പിന്നാലെ നീക്കം ചെയ്യുക. ചെറിയ ദ്വാരത്തിലേക്ക് ഇവ കയറ്റുമ്ബോള്‍ ശ്രദ്ധ വേണം.

അഴുക്ക് അടിഞ്ഞുകൂടിയാല്‍ ടൂത്ത്പിക്ക് ഉപയോഗിച്ചും ഫോണ്‍ വൃത്തിയാക്കാം. ഇവ ഉപയോഗിച്ച്‌ അകത്തേക്ക് ആഴത്തില്‍ കുത്താൻ ശ്രമിച്ചാല്‍ സ്പീക്കർ കേടാകാം. വൃത്തിയുള്ള തുണി ഉപയോഗിച്ച്‌ ഫോണ്‍ തുടയ്ക്കുന്നതാണ് മറ്റൊരു രീതി. മൈക്രോഫൈബർ തുണികൊണ്ട് സ്പീക്കർ ഏരിയ ക്ലീന്‍ ചെയ്യുന്നത് പരീക്ഷിക്കാവുന്നതാണ്.

വൃത്തിയാക്കിയ ശേഷം ഫോണ്‍ ഓണാക്കുക. പാട്ടോ വീഡിയോയോ പ്ലേ ചെയ്യുമ്ബോള്‍ മുമ്ബത്തേക്കാള്‍ വ്യക്തമായി ശബ്ദം കേള്‍ക്കാന്‍ കഴിയും.

(ശ്രദ്ധിക്കുക ഈ ലേഖനം അറിവിന് വേണ്ടിയുള്ളതാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ സൂക്ഷിക്കുക, ചെറിയ അബദ്ധം പോലും ഫോണിന് കേടുപാടുകള്‍ സംഭവിക്കാൻ കാരണമാകും.)