മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി വിവിധ വിദ്യാഭ്യാസ പദ്ധതികള്‍
സംസ്ഥാനത്തെ മത്സ്യത്തൊഴികളുടെ മക്കള്‍ക്കായി വിവിധ പദ്ധതികളാണ് ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, പി.എസ്.സി പരിശീലനം, ബാങ്കിങ് പരീക്ഷാ പരിശീലനം, സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം, മെഡിക്കല്‍ എന്‍ട്രന്‍സ്, മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതി തുടങ്ങിയ പദ്ധതികളാണ് വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്നത്.
1. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കരിയര്‍ ഗൈഡന്‍സ്
മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ പത്താം തരം, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസ സാധ്യതകളെയും തൊഴിലധിഷ്ടിത വിദ്യാഭ്യാസ സാധ്യതകളെയും കുറിച്ച് ബോധവത്കരണം നല്‍കുന്ന പദ്ധതിയാണ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കരിയര്‍ ഗൈഡന്‍സ്. മത്സ്യ വകുപ്പ് ജില്ലാ ഓഫീസുകള്‍ വഴി നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു പരിപാടിയില്‍ 100 വിദ്യാര്‍ഥികളെയാണ് പങ്കെടുപ്പിക്കുക. കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍, വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍ എന്നിവയിലും ക്ലാസുകള്‍ നല്‍കും.
2. പി.എസ്.സി പരിശീലനം
രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയുടെ / മത്സ്യത്തൊഴിലാളി പെന്‍ഷണറുടെ 18 നും 40 നും ഇടയില്‍ പ്രായമുള്ള ബിരുദ പരീക്ഷയ്ക്ക് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ മക്കള്‍ക്കാണ് പദ്ധതി വഴി പരിശീലനം നല്‍കുക. അടിസ്ഥാനത്തില്‍ ജില്ലാ ഓഫീസുകളില്‍ തയ്യാറാക്കിയ ജില്ലാതല ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റിനെ അടിസ്ഥാനമാക്കി സംസ്ഥാന തലത്തില്‍ അന്തിമ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കി അതിനനുസരിച്ചാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുക.
അപേക്ഷയോടൊപ്പം വേണ്ട രേഖകള്‍
· അമ്മയോ അച്ഛനോ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രം അല്ലെങ്കില്‍ മത്സ്യ ബോര്‍ഡ് നല്‍കിയ പാസ് ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
· ബിരുദ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചു എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
· ബിരുദ പരീക്ഷയുടെ മാര്‍ക്ക് ഷീറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
· അമ്മയും അച്ഛനും മരിച്ചിട്ടുണ്ടെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
·
3.ബാങ്കിങ് പരീക്ഷാ പരിശീലനം
രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയുടെ 18 നും 40 നും ഇടയില്‍ പ്രായമുള്ള ബിരുദ പരീക്ഷയ്ക്ക് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ മക്കള്‍ക്കാണ് പദ്ധതി വഴി പരിശീലനം നല്‍കുക. മുന്‍ഗണനാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ ഓഫീസുകളില്‍ തയ്യാറാക്കിയ ജില്ലാതല ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റിനെ അടിസ്ഥാനമാക്കി സംസ്ഥാന തലത്തില്‍ അന്തിമ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കി അതിനനുസരിച്ചാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുക.
അപേക്ഷയോടൊപ്പം വേണ്ട രേഖകള്‍
·
അമ്മയോ അച്ഛനോ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രം അല്ലെങ്കില്‍ മത്സ്യ ബോര്‍ഡ് നല്‍കിയ പാസ് ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
· ബിരുദ പരീക്ഷ 60 ശതമാനം മാര്‍ക്കോടെ വിജയിച്ചു എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
· ബിരുദ പരീക്ഷയുടെ മാര്‍ക്ക് ഷീറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
· അമ്മയും അച്ഛനും മരിച്ചിട്ടുണ്ടെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
4. സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

5. മെഡിക്കല്‍ എന്‍ട്രന്‍സ്
രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികളുടെ 17 നും 20 നും ഇടയില്‍ പ്രായമുള്ള പ്ലസ് ടു, വി.എച്ച്.എസ്.ഇ തുടങ്ങിയവയിലോ തത്തുല്യ പരീക്ഷകളിലോ 90 ശതമാനത്തിലോ അതിനുമുകളിലോ മാര്‍ക്ക് അല്ലെങ്കില്‍ മുന്‍വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് നേടിയ മക്കള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. റസിഡെന്‍ഷ്യല്‍ രീതിയില്‍ പരിശീലന കേന്ദ്രത്തില്‍ നിന്നു പഠിക്കാന്‍ സമ്മതമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ പദ്ധതിയില്‍ ആനുകൂല്യം ലഭിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ കഴിയില്ല. മുന്‍ഗണനാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ ഓഫീസുകളില്‍ തയ്യാറാക്കിയ ജില്ലാതല ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റിനെ അടിസ്ഥാനമാക്കി സംസ്ഥാന തലത്തില്‍ അന്തിമ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കി അതിനനുസരിച്ചാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുക.
അപേക്ഷയോടൊപ്പം വേണ്ട രേഖകള്‍
· അമ്മയോ അച്ഛനോ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രം അല്ലെങ്കില്‍ മത്സ്യ ബോര്‍ഡ് നല്‍കിയ പാസ് ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
· പ്ലസ് ടു, വി.എച്ച്.എസ്.ഇ , തത്തുല്യ പരീക്ഷ 90 ശതമാനത്തിലോ അതിനു മുകളിലോ ശതമാനത്തില്‍ വിജയിച്ചുവെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
· പ്രായം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
· മുന്‍ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സില്‍ 40 ശതമാനത്തില്‍ മാര്‍ക്ക് ലഭിച്ചു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.
· അമ്മയും അച്ഛനും മരിച്ചിട്ടുണ്ടെങ്കില്‍ അതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
6. മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതി
മത്സ്യത്തൊഴിലാളിയായ അമ്മയും അച്ഛനും മരിച്ച കുടുംബത്തിലെ കുട്ടികള്‍, മത്സ്യത്തൊഴിലാളിയായ അമ്മയോ അച്ഛനോ മരിച്ച കുടുംബത്തിലെ വിദ്യാര്‍ത്ഥികളായ കുട്ടികള്‍ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
അപേക്ഷയോടൊപ്പം വേണ്ട രേഖകള്‍
· മരിച്ച മത്സ്യത്തൊഴിലാളി രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന ക്ഷേമനിധി ബോര്‍ഡ് പാസ്ബുക്കിന്റെ പകര്‍പ്പോ ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രമോ മരിച്ച രക്ഷിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
· വിദ്യാര്‍ത്ഥി പഠിച്ചു കൊണ്ടിരുന്ന കോഴ്‌സിന്റെ വിശദാംശങ്ങള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയത്
· അല്ലെങ്കില്‍ തുടര്‍ന്ന് പഠിക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സ്/ ക്ലാസ്
· ഹോസ്റ്റലിലാണെങ്കില്‍ ഹോസ്റ്റല്‍ ഫീസ് വിവരവും മറ്റു ചെലവുകളും സംബന്ധിച്ച വിവരം അധികാരി സാക്ഷ്യപ്പെടുത്തിയത്
· പ്രോഗ്രസ്സ് റിപ്പോര്‍ട്ടിന്റെയോ മാര്‍ക്ക് ലിസ്റ്റിന്റെയോ പകര്‍പ്പ്.
7. എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി ഉന്നത വിജയത്തിന് ക്യാഷ് അവാര്‍ഡ് സാമ്പത്തിക സഹായം / സാങ്കേതിക സഹായം
മത്സ്യ ബോര്‍ഡ് നേരിട്ട് നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി ഉന്നത വിജയത്തിന് സാമ്പത്തിക സഹായവും സാങ്കേതിക സഹായവും നല്‍കുന്നത്. സംസ്ഥാന തലത്തില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടുന്നവര്‍ക്ക് 5,000 രൂപയും സംസ്ഥാന തലത്തില്‍ ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് നേടുന്നവര്‍ക്ക് 4,000 രൂപയും സംസ്ഥാന തലത്തില്‍ എട്ട് വിഷയങ്ങളില്‍ എ പ്ലസ് നേടുന്നവര്‍ക്ക് 3,000 രൂപയുമാണ് നല്‍കുന്നത്. റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് (ഓരോ സ്‌കൂളിലെയും) 3,000 രൂപയും ക്യാഷ് അവാര്‍ഡിന് പുറമെ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
നടപടിക്രമം: ഓരോ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചാലുടനെ കമ്മീഷണര്‍ ഈ പദ്ധതി സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ടോ രക്ഷിതാവ് മുഖേനയോ നിശ്ചിത തീയതിക്കകം അപേക്ഷകള്‍ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസര്‍ക്കു നല്‍കണം.
അപേക്ഷയോടൊപ്പം വേണ്ട രേഖകള്‍
·
അപേക്ഷ വെള്ളക്കടലാസ്സില്‍ തയ്യാറാക്കണം. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാവിന്റെയും പേരും മേല്‍വിലാസവും, വിദ്യാര്‍ഥിയുടെ വയസ്, പഠിച്ച സ്‌കൂള്‍, എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക്, രക്ഷിതാവിന്റെ മത്സ്യ ബോര്‍ഡ് അംഗത്വ നമ്പര്‍, മത്സ്യ ഗ്രാമം തുടങ്ങിയവ അപേക്ഷയില്‍ വേണം.
· വിദ്യാര്‍ത്ഥിയുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ ശരിപ്പകര്‍പ്പ് (ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്.)
· രക്ഷിതാവിന്റെ മത്സ്യബോര്‍ഡ് പാസ്ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് – ഫിഷറീസ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്.
· യാത്രാച്ചെലവ് : അവാര്‍ഡ് വിതരണ സ്ഥലത്ത് എത്താന്‍ വിദ്യാര്‍ത്ഥിക്കും ഒരു രക്ഷിതാവിനും യാത്രാച്ചെലവ് ബോര്‍ഡില്‍ നിന്ന് ലഭിക്കും.