മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകൾക്കുള്ള സാഫ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടൂ ഫിഷര്‍വിമെന്‍ (സാഫ്) മുഖേന നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളുടെ കൂടി സഹായത്തോടെ ഒറ്റക്ക് ആരംഭിക്കാന്‍ കഴിയുന്ന ഒരു കുടുംബത്തിന് ഒരു സംരംഭം എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍(എഫ് ഐ എം എസ്) അംഗത്വമുള്ള 20 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ട്രാന്‍സ്ജന്‍ഡേഴ്സ്, വിധവകള്‍, ഭിന്നശേഷിയുള്ള മക്കളുടെ മാതാവ് എന്നിവര്‍ക്ക് മുന്‍ഗണന. സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ക്ക് അപേക്ഷിക്കാനാകില്ല. പദ്ധതി തുകയുടെ 75% ഗ്രാന്റും 20% ബാങ്ക് വായ്പയും 5% ഗുണഭോക്തൃവിഹിതവും അടക്കം ഒരു ലക്ഷം രൂപ ഗ്രാന്റായി ലഭിക്കും. അപേക്ഷ ഫോറങ്ങള്‍ സാഫ് ജില്ലാ നോഡല്‍ ഓഫീസ്, മത്സ്യഭവനുകള്‍, സാഫിന്റെ വെബ്സൈറ്റ്, ഫിഷറീസ് വകുപ്പിന്റെ വെബ്സൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍ 9497577336, 7736145114, 7736990852.

