ഓള് കേരള ഇൻവിറ്റേഷൻ ഫുട്ബോള്‍ ടൂര്‍ണമെൻ്റ്; കേരള പൊലീസ് ചാമ്ബ്യന്മാര്

ഇടുക്കിയിലെ നെടുങ്കണ്ടത്ത് വെച്ച് നടക്കുന്ന ഓള് കേരള ഇൻവിറ്റേഷൻ ഫുട്ബോള്‍ ടൂർണമെൻ്റില്‍ കേരള പൊലീസ് ചാമ്ബ്യന്മാരായി.ഫൈനലില്‍ പറപ്പൂർ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കേരള പൊലീസ് തോല്‍പ്പിച്ചത്. വിജയികള്‍ക്ക് വേണ്ടി സുജില്‍, ഷബാസ് എന്നിവർ ഗോള്‍ നേടി. ടൂർണമെൻ്റിലെ മികച്ച കളിക്കാരാനായി സുജിലിനെയും ഗോള്‍ കിപ്പർ ആയി പറപ്പൂറിൻ്റെ ഫയാസിനെയും തിരഞ്ഞെടുത്തു. സെമിഫൈനലില്‍ കേരള പൊലീസ് കെഎസ്ഇബിയെയേയും പറപ്പൂർ എഫ്സി കോവളത്തെയുമാണ് തോല്‍പ്പിച്ചത്.
15 മിനുട്ടില്‍ പറപ്പൂർ എഫ്സി ആണ് ആദ്യം അക്കൗണ്ട് തുറന്നത്. ഗോള്‍ വഴങ്ങിയതിന് പിന്നാലെ ഉണർന്നു കളിക്കുന്ന പൊലീസ് ടീമിനെയാണ് പിന്നീട് കണ്ടത്. പിന്നാലെ 35-ാം മിനിറ്റില്‍ സുജിലിലൂടെ ഗോള്‍ മടക്കിയ പൊലീസ് ഫലവും കണ്ടു. രണ്ടാം പകുതിയില്‍ 65-ാം മിനിറ്റില്‍ ഷബാസിലൂടെ കേരള പൊലീസ് ലീഡ് പിടിക്കുകയും ചെയ്തു.
70-ാം മിനിറ്റില്‍ രണ്ട് യെല്ലോ കാർഡ് കിട്ടിയ ശ്രീരാഗ് പുറത്തായതിന് ശേഷം 20 മിനിറ്റ് 10 പേരുമായാണ് പൊലീസ് മത്സരം പൂർത്തിയാക്കിയത്. ടീമിൻ്റെ മുഖ്യ പരിശീലകൻ സിദ്ധിക്ക് കല്യാശ്ശേരിയും മാനേജർ എംഎസ്പി കമാണ്ടൻ്റ് പി സലിം ഐപിഎസുമാണ്.

