Fincat

തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ അപ്പാര്‍ട്ട്മെൻ്റില്‍ നിന്ന് ചാടി; ഇന്ത്യൻ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ബര്‍ലിന്‍: ജര്‍മനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അപ്പാർട്ട്മെൻ്റില്‍ നിന്ന് താഴേക്ക് ചാടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.ഉന്നത പഠനത്തിനായി ജര്‍മനിയിലേക്ക് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ടോക്കല ഹ്യത്വിക് റെഡ്ഡി (22) ആണ് മരിച്ചത്. തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ മല്‍കാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് ടോക്കല ഹ്യത്വിക് റെഡ്ഡി.

യുവാവ് താമസിച്ചിരുന്ന കെട്ടിടത്തില്‍ പെട്ടെന്ന് തീപിടിത്തം ഉണ്ടാവുകയായിരുന്നു. അപ്പാര്‍ട്ട്‌മെൻ്റിനുള്ളില്‍ ആളിപ്പടര്‍ന്ന തീയില്‍ നിന്ന് രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിനിടെ ഹ്യത്വിക് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

1 st paragraph

മ്യതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.