Fincat

ഷമി റിട്ടേണ്‍സ്!, RO-KO ആട്ടം; ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീം നാളെ


ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ജനുവരി 11 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബര ആരംഭിക്കുന്നത്.ശേഷം അഞ്ചുമത്സരങ്ങളടങ്ങിയ ടി 20 പരമ്ബരയുമുണ്ട്.
ടി 20 പരമ്ബരയ്ക്കുള്ള ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച സമയത്താണ് ഇതും പ്രഖ്യാപിച്ചത്. പരമ്ബരയിലെ ആദ്യ മത്സരം ജനുവരി 11 ന് വഡോദരയില്‍ നടക്കും, തുടർന്ന് ജനുവരി 14 ന് രാജ്കോട്ടിലും ജനുവരി 18 ന് ഇൻഡോറിലും മത്സരങ്ങള്‍ നടക്കും.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്ബരയ്ക്കുള്ള ടീമില്‍ നിന്ന് വ്യത്യസ്തമായി സർപ്രൈസിനായി ചില താരങ്ങളും ടീമിലുണ്ടാകും. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോം നടത്തുന്ന മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, സർഫറാസ് ഖാൻ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെയും പരിഗണിച്ചേക്കും.
ഏറെ കാലം ബി സി സി ഐ പുറത്തിരുത്തിയ ഷമിയുടെ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. രഞ്ജി ട്രോഫി, സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങിയ ആഭ്യന്തര ടൂർണമെന്റിലെ മിന്നും പ്രകടനമാണ് ഷമിയെ തുണച്ചത്. ഇന്ത്യക്കെതിരെയുള്ള ഏകദിന, ടി20 ടീമുകളെ ന്യൂസിലൻഡ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

1 st paragraph

ഇന്ത്യക്കെതിരായ ഏകദിന പരമ്ബരയ്ക്കുള്ള ന്യൂസിലാൻഡ് ടീം: മൈക്കല്‍ ബ്രേസ്‌വെല്‍ (ക്യാപ്റ്റൻ), ആദി അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജോഷ് ക്ലാർക്ക്സണ്‍, ഡെവോണ്‍ കോണ്‍വേ, സാക്ക് ഫോള്‍ക്സ്, മിച്ച്‌ ഹേ, കൈല്‍ ജാമിസണ്‍, നിക്ക് കെല്ലി, ജെയ്ഡൻ ലെനോക്സ്, ഡാരില്‍ മിച്ചല്‍, ഹെൻറി നിക്കോള്‍സ്, ഗ്ലെൻ ഫിലിപ്സ്, മൈക്കല്‍ റേ, വില്‍ യംഗ്.

ഇന്ത്യക്കെതിരായ ടി20 പരമ്ബരയ്ക്കുള്ള ന്യൂസിലാൻഡ് ടീം: മിച്ചല്‍ സാന്‍റ്‌നർ (ക്യാപ്റ്റൻ), മൈക്കല്‍ ബ്രേസ്‌വെല്‍, മാർക്ക് ചാപ്മാൻ, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, സാക്ക് ഫോള്‍ക്സ്, മാറ്റ് ഹെൻറി, കൈല്‍ ജാമിസണ്‍, ബെവോണ്‍ ജേക്കബ്സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, ഗ്ലെൻ ഫിലിപ്സ്, രച്ചിൻ രവീന്ദ്ര, ടിം റോബിൻസണ്‍, ഇഷ് സോധി.

2nd paragraph

ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ ടി 20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസണ്‍, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേല്‍, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവർത്തി, വാഷിംഗ്ടണ്‍ സുന്ദർ, ഇഷാൻ കിഷൻ.