Fincat

വര്‍ക്ക് പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയായി; കാനഡയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍


ന്യൂഡല്‍ഹി: വർക്ക് പെർമിറ്റ് കാലാവധി പൂർത്തിയായതോടെ കാനഡയില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികള്‍ ആശങ്കയില്‍.10 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികള്‍ പുറത്താകുമെന്നാണ് പുറത്തുവരുന്ന വിവരം. ഭൂരിഭാഗം പേരുടെയും വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞു. വർക്ക് വീസ കിട്ടാതെ വന്നതോടെയാണ് നാട്ടിലേക്ക് മടങ്ങാൻ വിദ്യാർത്ഥികള്‍ നിർബന്ധിതരാകുന്നത്.

സാധാരണ ഒരുവർഷത്തെ കോഴ്‌സ് എടുത്താല്‍ ഒരു വർഷം മുതല്‍ രണ്ട് വർഷം വരെയും രണ്ട് വർഷത്തെ കോഴ്‌സാണെങ്കില്‍ മൂന്ന് വർഷം വരെയും വർക്ക് പെർമിറ്റ് ലഭിക്കാറുണ്ട്. ഈ കാലയളവിലാണ് ഇവർ ജോലിക്ക് കയറേണ്ടുന്നത്. അവിടെനിന്ന് വർക്ക് വിസ സംഘടിപ്പിച്ച്‌ ജോലിയില്‍ തുടർന്നാല്‍ മാത്രമേ കുടിയേറ്റം സാധ്യമാകൂ. എന്നാല്‍ ഇങ്ങനെ വർക്ക് പെർമിറ്റ് കാലത്ത് തുടർന്ന വിദ്യാർത്ഥികള്‍ക്കാണ് അവരുടെ പെർമിറ്റ് കാലാവധി അവസാനിക്കുന്നത്. ഇതില്‍ ഭൂരിഭാഗംപേർക്കും ജോലി ലഭിച്ചില്ലെന്നാണ് വിവരം. ഇതോടെ നിരവധി വിദ്യാർത്ഥികള്‍ ഇന്ത്യയിലേക്ക് തിരിച്ച്‌ വരേണ്ടിവരുമെന്നാണ് കാനഡയില്‍നിന്നും പുറത്തുവരുന്ന വിവരം.
കനേഡിയൻ സർക്കാരിന്റെ കണക്ക് പ്രകാരം 2025ല്‍ 10,53,000 വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റുകളുടെ കാലാവധിയാണ് അവസാനിച്ചത്. ഈ വർഷം ആദ്യ മൂന്ന് മാസത്തില്‍ 9,27,000 പേരുടെ വർക്ക് പെർമിറ്റും അവസാനിക്കും. ഇതില്‍ പത്ത് ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണെന്നാണ് സൂചന.

1 st paragraph