ഭക്ഷണവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അൺ അക്കംപനീഡ് ബാഗേജിൽ (കാർഗോ)നിന്ന് 50.63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് ഒരു കിലോ സ്വർണം പിടിച്ചത്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് ഉവൈസിന്റെ കാർഗോയിൽനിന്നാണ് പരിശോധനയിൽ സ്വർണം കണ്ടെടുത്ത്.
യാത്രക്കാരൻ ഡിസംബർ 26നാണ് കുവൈത്തിൽനിന്ന് കരിപ്പൂരിലെത്തിയത്. ബാഗേജ് തിങ്കളാഴ്ചയാണ് വിമാനത്താവളത്തിലെത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് ഭക്ഷണവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച സ്വർണം പിടികൂടിയത്. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ട് എം. പ്രവീൺ, ഇൻസ്പെക്ടർ കരിൽ സുരിറ, ഹവിൽദാർമാരായ പി. മനോഹരൻ, വിശ്വംഭരൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.