Fincat

രണ്ടത്താണി സപ്ലൈകോ ഇനി മാവേലി സൂപ്പര്‍‌സ്റ്റോര്‍: ഉദ്ഘാടനം 14ന് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും

രണ്ടത്താണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സപ്ലൈകോ മാവേലി സ്റ്റോര്‍ നവീകരിച്ച് സൂപ്പര്‍‌സ്റ്റോര്‍ ആക്കി മാറ്റുന്നതിന്റെ ഉദ്ഘാടനം ജനുവരി 14 ന് രാവിലെ 10 ന് ഭക്ഷ്യ പൊതുവിതരണ-ഉപഭോക്തൃകാര്യ-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.

1 st paragraph

ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി സബാഹ് ആദ്യ വില്പന നടത്തും.