Fincat

ഇതെന്തൊരു ക്വിസ്, പല ചോദ്യങ്ങളുടെയും ഉത്തരം പിണറായി! ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ക്വിസ് വിവാദത്തില്‍

ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ക്വിസ് മത്സരം വിവാദത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള ചോദ്യാവലിയാണ് വിവാദത്തിന് കാരണം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന് ആരംഭിക്കുന്ന മത്സരത്തിലെ ചോദ്യങ്ങള്‍ പൂര്‍ണ്ണമായും ഇടത് സര്‍ക്കാരിന്റെ പരസ്യപ്രചാരണമാണെന്നും പല ചോദ്യങ്ങളുടെയും ഉത്തരം ‘മുഖ്യമന്ത്രി’ എന്നാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി എസ് ടി എ (KPSTA) രംഗത്തെത്തി.

1 st paragraph

‘അതിദാരിദ്ര്യ മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആര്’ എന്നതടക്കമുള്ള ചോദ്യങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സംഘടന ആരോപിച്ചു.

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടി കേവലം പാര്‍ട്ടി പ്രചാരണമായി മാറിയെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. പൂര്‍ണ്ണമായും സര്‍ക്കാരിനെ പുകഴ്ത്തുന്ന ചോദ്യാവലി പുറത്തു വന്നതോടെയാണ് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചത്. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കമാണിതെന്നും ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടികള്‍ക്ക് ഭരണകാര്യങ്ങളെക്കുറിച്ച് അറിവ് നല്‍കാനാണ് ക്വിസ് സംഘടിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

2nd paragraph