രോഗം തടസമാകില്ല; സിയ ഫാത്തിമയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കലോത്സവത്തില്‍ മത്സരിക്കാം

തൃശ്ശൂര്‍: തന്നെ ബാധിച്ച രോഗം സിയ ഫാത്തിമയ്ക്കൊരു തടസമേയാകില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ സിയയ്ക്ക് അവസരമൊരുങ്ങുകയാണ്.സംസ്ഥാന സ്കൂള്‍ കലോത്സവ ചരിത്രത്തില്‍ ഇതാദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒരു വിദ്യാര്‍ത്ഥിക്ക് മത്സരത്തില്‍ പങ്കെടുക്കാനാകുന്നത്.
‘വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗം കാരണം കലോത്സവ വേദിയില്‍ എത്താന്‍ സിയക്ക് കഴിയില്ല. ഇത് പരിഗണിച്ചാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ അവസരം ഒരുങ്ങുന്നത്. അറബിക് പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തില്‍ സിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. വിദ്യാഭ്യാസ വകുപ്പാണ് പ്രത്യേക അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത് .

രക്തക്കുഴലുകള്‍ക്കുണ്ടമായ വീക്കമാണ് വാസ്കുലൈറ്റിസ്. ഇത് ധമനികളെയും സിരകളെയും ബാധിച്ചേക്കാം. മനുഷ്യ ശരീരത്തിലെ അവയവങ്ങളിലേക്കും കോശങ്ങളിലേക്കുമുള്ള സാധാരണ രക്തപ്രവാഹത്തെ ഇത് തടസ്സപ്പെടുത്തുന്നു.
