Kavitha

എംഎക്സ് വെഡിങ് സെന്റർ ലോഗോ പ്രകാശനം ചെയ്തു; ഉദ്ഘാടനം ഫെബ്രുവരി 5 ന്

വളാഞ്ചേരി : ഫെബ്രുവരി 5-ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന എംഎക്സ് വെഡിങ് സെന്ററിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. വളാഞ്ചേരി ഡോക്ടേഴ്സ് ക്ലബിൽ നടന്ന ചടങ്ങിൽ എംഎക്സ് വെഡിങ് സെന്റർ മാനേജുമെന്റ് അംഗങ്ങൾ  സംബന്ധിച്ചു. ഇരുപതിനായിരം സ്ക്വയർ ഫീറ്റിൽ മൂന്ന് നിലകളിലായാണ് വളാഞ്ചേരി–കോഴിക്കോട് റോഡിൽ ആധുനിക സൗകര്യങ്ങളോടുകൂടി MX വെഡിങ് സെന്റർ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാനത്തിന് സജ്ജീകരിച്ചിട്ടുള്ളത്. പട്ടാമ്പി, കൂറ്റനാട് , കേച്ചേരി , കൊപ്പം എന്നിവിടങ്ങളിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന MX വെഡിങ്ങിൻ്റെ ആറാമത് ഷോറൂമാണ് വളാഞ്ചേരിയിൽ ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടുളളത്.

1 st paragraph

2026 ഫെബ്രുവരി 5-ന് വ്യാഴാഴ്ച രാവിലെ 10.30-ന്  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും. വിവാഹങ്ങൾക്കും അനുബന്ധ ആഘോഷങ്ങൾക്കും ഒരേ ഇടത്തിൽ നിന്ന് സമ്പൂർണമായി ഒരുക്കാൻ കഴിയുന്ന രീതിയിലാണ് സെന്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാവിധ ഉപഭോക്താക്കൾക്കും മനസ്സിന് ഇണങ്ങുന്ന മോഡലുകളും മിതമായ നിരക്കും എംഎക്സിൻ്റെ പ്രത്യേകതയാണ്.

വെഡിങ് സെന്റർ വിശാലമായ പാർക്കിങ് സൗകര്യത്തോടെയാണ് പ്രവർത്തനം ആരംഭിക്കുന്നത്. വിവാഹ വസ്ത്രങ്ങൾ, റെഡി മേഡ് വസ്ത്രങ്ങൾ, ആഭരണങ്ങൾ, വിവാഹ അലങ്കാര സാമഗ്രികൾ, മറ്റ് അനുബന്ധ ആവശ്യങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാകുന്ന വിധത്തിലാണ് ക്രമീകരണം. ഗുണനിലവാരത്തിലും ഡിസൈനിലും വൈവിധ്യമാർന്ന ശേഖരം ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ടെന്നും ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാ ജനങ്ങളേയും ക്ഷണിക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു. വളാഞ്ചേരി നഗരത്തിന്റെ വ്യാപാര മേഖലക്ക് പുതിയ ഉണർവായി മാറുന്ന ഈ സ്ഥാപനം, പ്രദേശവാസികൾക്കും സമീപ പ്രദേശങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്കും മികച്ച ഷോപ്പിംഗ് അനുഭവം നൽകുമെന്ന് കണക്കാക്കുന്നത്.

2nd paragraph

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ആകർഷകമായ പദ്ധതികളും ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സാമൂഹ്യ-വാണിജ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.