സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും; എംഎല്‍എമാരുടെ ഇളവ് സംബന്ധിച്ച് അന്തിമ തീരുമാനമാകും

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും. രണ്ടുതവണ തുടര്‍ച്ചയായി എംഎല്‍എ ആയവര്‍ക്ക് ഇളവു നല്‍കണോ എന്നതില്‍ അന്തിമ തീരുമാനമാകും. കേന്ദ്രസര്‍ക്കാരിനെതിരായ തുടര്‍ സമരപരിപാടികളും ആലോചനയിലാണ്. കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുള്ള ഒരുക്കങ്ങളാണ് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്നത്.

സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യവും തിരുവനന്തപുരത്ത് ചേരുന്ന ഇന്നത്തെ യോഗത്തില്‍ അന്തിമമാക്കിയേക്കും. രണ്ട് തവണ തുടര്‍ച്ചയായി എംഎല്‍എ ആയവരെ മത്സരിപ്പിക്കാന്‍ ഇളവു നല്‍കണമോ കാര്യത്തില്‍ കേന്ദ്രകമ്മിറ്റി മാര്‍ഗരേഖ തയ്യാറാക്കാനും സാധ്യതയുണ്ട്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുമോ എന്ന കാര്യം വ്യക്തമാകുമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരിനെതിരായ സമരപരിപാടികളും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കും.
