Kavitha

ഗതാഗത സുരക്ഷ ലക്ഷ്യം; റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കി കുവൈത്ത്


കുവൈത്തിലെ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കി പൊതുമരാമത്ത് മന്ത്രാലയം. രാജ്യത്തെ റോഡ് ശൃംഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഏറ്റെടുത്ത സുപ്രധാന പദ്ധതികള്‍ പൂര്‍ത്തിയായി.വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങള്‍ കൊണ്ടുവന്നത്.

സുരക്ഷിതമായ വാഹന ഗതാഗതം ഉറപ്പാക്കാന്‍ സ്പീഡ് ബമ്പുകള്‍ കൃത്യമായി അടയാളപ്പെടുത്തുകയും ആവശ്യമായ ഇടങ്ങളില്‍ പുതിയ ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ഫോര്‍ത്ത് റിംഗ് റോഡ്, അല്‍-സാല്‍മി റോഡ് എന്നിവിടങ്ങളില്‍ അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനായി ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുള്ള പുതിയ അടയാളപ്പെടുത്തലുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജനങ്ങളുടെ ദൈനംദിന യാത്ര കൂടുതല്‍ സുഗമമാക്കാന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.

1 st paragraph