Kavitha

രണ്ട് വർഷമായി സദാനന്ദന്റെ താമസം ശുചിമുറിയിൽ; വീട് നിർമ്മിച്ചുനൽകുമെന്ന് മുക്കം നഗരസഭ

രണ്ടു വർഷത്തിലധികമായി താമസം ശുചിമുറിയിലാക്കിയ 60 കാരൻ തെച്ചിയാട് വെള്ളിപറമ്പ് വീട്ടിൽ സദാനന്ദന് വീട് നിർമ്മിച്ചുനൽകുമെന്ന് മുക്കം നഗരസഭ. നഗരസഭ എൻജിനീയറിങ് വിഭാഗത്തോട് അടിയന്തരമായി ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി വീട് നിർമ്മാണം തുടങ്ങാൻ നഗരസഭ ചെയർപേഴ്സൺ നിർദേശം നൽകി.

1 st paragraph

ശുചിമുറിയിൽ താമസിക്കുന്ന സദാനന്ദന്റെ ദുരിത ജീവിതം ട്വന്റിഫോറാണ് പുറത്ത് കൊണ്ടുവന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ട മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ .കെ.പി. ചാന്ദിനി വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും, സ്ഥലം സന്ദർശിച്ച് ഉടൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വീട് നിർമ്മാണം തുടങ്ങാൻ നഗരസഭ എൻജിനീയറിങ് വിഭാഗത്തോട് നിർദേശം നൽകി.

നിലവിൽ 5 വർഷം മുൻപ് നാട്ടുകാർ ഉണ്ടാക്കി കൊടുത്ത ഫൗണ്ടേഷൻ ഉണ്ട് അതുകൊണ്ട് തന്നെ രണ്ടു വർഷത്തിലധികമായി ശുചിമുറിയിൽ കഴിഞ്ഞിരുന്ന സദാനന്ദന് വീട് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷയാണ് ഉള്ളത്.

 

2nd paragraph