Kavitha

അസൂസ് ഫോണ്‍ നിര്‍മാണം അവസാനിപ്പിച്ചു! ഇനി ശ്രദ്ധ എങ്ങോട്ട്?


അങ്ങനെ അസൂസ് ഫോണ്‍ നിർമാണം അവസാനിപ്പിച്ചിരിക്കുകയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇനി എഐയിലേക്കും കൊമേഷ്യല്‍ പിസിയിലേക്കും ശ്രദ്ധതിരിച്ച്‌ വിപണയിലേക്കിറങ്ങാനാണ് തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.2026ല്‍ ഫോണുകള്‍ ലോഞ്ച് ചെയ്യുന്നത് നിർത്താമെന്ന തീരുമാനം എടുത്തതോടെ ഇനി ROG Hഫോണും Zenfone സീരിസുകളും വിപണയിലെത്തിലെന്ന് ഉറപ്പായി. 2026ല്‍ ബിസിനസ് പ്ലാനുകള്‍ പുനപരിശോധിച്ച ടെക്ഭീമന്മാരുടെ പട്ടികയിലെ അവസാനത്തെ കമ്പനിയാണ് അസൂസ്.

ക്ലൗഡ് സ്റ്റോറേജ് സർവീസ് പോലുള്ള സ്റ്റോറേജ് സൊല്യൂഷനുകള്‍ ഉത്പാദന തന്ത്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും മുഴുവൻ ശ്രദ്ധയും എന്റർപ്രൈസ് ലെവല്‍ മെമ്മറി ചിപ്പുകള്‍ നിർമിക്കുന്നതിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവയാണ് എഐ ഡാറ്റ സെന്റുകള്‍ക്ക് ആധാരം. തായ്‌പേയില്‍ നടന്ന കമ്പനി പരിപാടിയിലാണ് അസൂസ് ചെയർമാൻ ഫോണ്‍ ലൈനപ്പ് എക്‌സ്പാൻഷൻ നിർത്തിയതായി അറിയിച്ചത്. എഐ കേന്ദ്രീകരിച്ചുള്ള സിസ്റ്റങ്ങളില്‍ നിക്ഷേപം നടത്താനാണ് കമ്പനിയുടെ തീരുമാനം. ഇതിന് പുറമേ റോബോട്ടിക്ക്‌സ്, കമ്പ്യൂട്ടിങ് സിസ്റ്റംസ് എന്നിവയിലും നിക്ഷേപിക്കും.

1 st paragraph

ഫോണ്‍ ബിസിനസ് മുന്നോട്ട് കൊണ്ടുപോകണോ എന്ന് രണ്ടാമതൊന്നുകൂടി ആലോചിച്ച ബ്രാൻഡുകളിലൊന്നായ അസൂസ് എഐ സിസ്റ്റംസ് തങ്ങളുടെ ബിസിനസിന്റെ വളർച്ചയ്ക്ക് ഫോണ്‍ വില്‍പനയെക്കാള്‍ ലാഭം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ എഐ മോഡലുകള്‍, എഐ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്ന മറ്റ് ഹാർഡ്‌വെയർ ഡിസൈനുകള്‍ക്കും പവർ നല്‍കുന്ന ക്ലൈന്റുകള്‍ക്കായി ഐഐ സർവറുകള്‍ സൃഷ്ടിക്കാനാണ് അസൂസിന്റെ തീരുമാനം.

അതേസമയം യൂസർമാർക്ക് ആശ്വാസത്തിന് വകയുണ്ട്. ഉപഭോക്താവിന് സർവീസുകളും അപ്പ്‌ഡേറ്റുകളും കൃത്യമായി ലഭിക്കും.

2nd paragraph