മലപ്പുറം ജില്ലയിലെ വിവിധ റോഡുകളിൽ ഗതാഗതം നിരോധിച്ചു

തിരൂര്‍- ചമ്രവട്ടം റോഡില്‍ ചമ്രവട്ടം പാലം ജങ്ഷനില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി- കുറ്റിപ്പുറം റോഡ് വഴി പോകണം.

തിരൂര്‍ക്കാട്-ആനക്കയം റോഡിലെ പൂങ്കളപ്പടിയില്‍ ഓവുചാലിന്റെ അനുബന്ധമായ റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ
ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ചെറിയ വാഹനങ്ങള്‍ക്കും ഭാഗികമായ നിയന്ത്രണമുണ്ടായിരിക്കും.

തിരൂര്‍ക്കാട് ഭാഗത്ത് നിന്നും ആനക്കയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പാലക്കാട്-കോഴിക്കോട് ദേശീയപാത വഴി തിരിഞ്ഞു പോകണം.
ഒഴൂര്‍ പാണ്ടിമുറ്റം റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപന പ്രവൃത്തി പുനരാരംഭിക്കുന്നതിനാല്‍, ഒഴൂര്‍ പാണ്ടിമുറ്റം പി.ഡബ്ല്യൂ.ഡി റോഡില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. താനാളൂര്‍ നിന്നും ചെമ്മാട് പോവേണ്ടവര്‍ വെള്ളച്ചാല്‍ തെയ്യലിങ്ങല്‍ വഴിയും പാണ്ടിമുറ്റത്ത് നിന്നും താനാളൂര്‍ പോവേണ്ടവര്‍ തെയ്യലിങ്ങല്‍ വെള്ളച്ചാല്‍ വഴിയും തിരിഞ്ഞ് പോകണം.
