MX

ബാഡ്മിന്റണ്‍ കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു


കുവൈത്തില്‍ മലയാളി യുവാവ് ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തില്‍(38)ആണ് മരിച്ചത്.കുവൈത്ത് റിഗയില്‍ വെച്ചായിരുന്നു സംഭവം. കളിക്കിടെ ദേഹാസ്വസ്ഥം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക സജീറയാണ് ഭാര്യ. മക്കള്‍: ഫഹിയ, യാക്കൂബ്.