MX

വി ഡി സതീശന് അഭിവാദ്യം, NSS ആസ്ഥാനമായ പെരുന്നയിൽ പ്രതിപക്ഷനേതാവിന് ഫ്ലക്സ് ബോർഡ്

NSS ആസ്ഥാനമായ പെരുന്നയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ഫ്ലെക്സ് ബോർഡ്. വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നും ഫ്ലെക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കെഎസ്‌യു, യൂത്ത് കോൺഗ്രസ്, സേവാദൾ എന്നീ സംഘടനകളുടെ പേരിലാണ് ഫ്ലക്സ് ബോർഡുകൾ. ചങ്ങനാശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തിന് സമീപവും പെരുന്ന മുതൽ കണിച്ചിക്കുളങ്ങര വരെയുള്ള ആലപ്പുഴ റോഡിലും വ്യാപകമായി ഫ്‌ളെക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പപ്പെട്ടു.

1 st paragraph

എസ്എൻഡിപി ഐക്യ ആഹ്വാനത്തിൽനിന്ന് എൻഎസ്എസ് പിന്മാറിയതിനു പിന്നാലെയാണ് ഫ്‌ളെക്‌സ് ബോർഡുകൾ ഉയർന്നത്. എൻഎസ്എസ്, എസ്എൻഡിപി നേതൃത്വങ്ങൾ സതീശനെതിരെ സതീശനെതിരെ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയെന്നോണമാണ് ഫ്‌ളെക്‌സ് ബോർഡുകൾ. എൻഎസ്എസ്-എസ്എൻഡിപി ഐക്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ ഇരു സംഘടനകളുടെയും നേതാക്കൾ വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ചിരുന്നു. സതീശൻ വലിയ ‘ഉമ്മാക്കി’ ഒന്നുമല്ലെന്നും അദ്ദേഹത്തെ കോൺഗ്രസുകാർ വെറുതെ ഊതിവീർപ്പിച്ചതാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേരത്തെ പ്രസ്താവന നടത്തിയിരുന്നു.