MX

യുവ ദമ്പതികള്‍ക്ക് നേരെ ആക്രമണം, കേസെടുത്ത് പൊലീസ്


ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവ ദമ്പതികള്‍ക്ക് നേരെ ആക്രമണം. മുരുക്കുംപുഴ സ്വദേശി അനീഷിനും ഭാര്യക്കുമാണ് മർദനമേറ്റത്.ഞായറാഴ്ച രാത്രി 9.15ന് മംഗലാപുരത്തുനിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് വരികയായിരുന്നു ദമ്പതികള്‍. ഇതിനിടെ അനീഷിന്റെ ഭാര്യയെ പ്രതികള്‍ കമന്റ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിന് തുടക്കം. ഇതില്‍ വിരോധം തോന്നിയ പ്രതികള്‍ ദമ്പതികളുടെ വാഹനത്തെ പിന്തുടർന്ന് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തിട്ടുള്ളത്.