ഫിലമന്റ് രഹിത കേരളം മലപ്പുറം മുനിസിപ്പല്‍തല ഉദ്ഘാടനം

മലപ്പുറം : കെ എസ് ഇ ബി നടപ്പിലാക്കുന്ന ഫിലമന്റ് രഹിത പദ്ധതിയുടെ മലപ്പുറം മുനിസിപ്പല്‍തല ഉദ്ഘാടനം മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി അംഗനവാടികള്‍ക്കുള്ള സൗജന്യ ബള്‍ബ് വിതരണമാണ് നടന്നത്.

വൈസ് ചെയര്‍പേഴ്‌സണ്‍ കൊന്നോല ഫൗസിയ, പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, കൗണ്‍സിലര്‍മാരായ പി കെ സക്കീര്‍ ഹുസൈന്‍, പി കെ അബ്ദുല്‍ ഹക്കീം, നൂറേങ്ങല്‍ സിദ്ധീഖ്, പി ടി ആയിശാബി, കെ വി ശശികുമാര്‍, സുരേഷ് മാസ്റ്റര്‍ സംസാരിച്ചു. അസി. എക്‌സി. എഞ്ചിനിയര്‍ ഖലിലൂല്‍ റഹ്മാന്‍ സ്വാഗതവും പി. നാരായണന്‍ നന്ദിയും പറഞ്ഞു. ടി എസ് ജയശ്രീ അധ്യക്ഷത വഹിച്ചു.