ഇനി ‘നോട്ട്’ കൊടുത്താല്‍ മദ്യം കിട്ടില്ല; നിര്‍ണായക മാറ്റവുമായി ബെവ്‌കോ; എതിര്‍പ്പുമായി ജീവനക്കാര്‍

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പന പൂർണമായും ഡിജിറ്റല്‍ ഇടപാടുകള്‍ വഴിയാക്കാൻ ബെവ്‌കോ. ഫെബ്രുവരി 15 മുതല്‍ കൗണ്ടറുകളില്‍ പണം സ്വീകരിക്കില്ല എന്നറിയിച്ച് ബെവ്‌കോ ഉത്തരവിറക്കി.കറൻസി ഇടപാടുകള്‍ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്.
എന്നാല്‍ ഈ മാറ്റത്തില്‍ എതിർപ്പുന്നയിച്ച് ജീവനക്കാർ രംഗത്തുവന്നിട്ടുണ്ട്. നിലവില്‍ 70 ശതമാനം ആളുകളും പണമാണ് നല്‍കുന്നത്. പൂർണമായും ഡിജിറ്റലിലേക്ക് മാറുമ്പോള്‍ ബുദ്ധിമുട്ട് കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്നത്തിന് കാരണമാകുമാണ് ജീവനക്കാരുടെ ആരോപണം. അതിനാല്‍ ഈ തീരുമാനം പിൻവലിക്കണം എന്നും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്.

