MX

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി


മലപ്പുറം: മലപ്പുറം വള്ളിക്കുന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. അത്താണിക്കല്‍ സ്വദേശിനി ശ്രീലക്ഷ്മിയെയാണ് കാണാതായത്.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ഗേറ്റ് തുറന്ന് കുട്ടി പുറത്ത് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇന്ന് സ്‌കൂള്‍ ഉണ്ടായിരുന്നില്ല. അമ്മ പഠിക്കാൻ പറഞ്ഞ വിഷമത്തില്‍ ഇറങ്ങി പോയതാണെന്നാണ് വിവരം.

സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ്‌ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിക്കായുള്ള തെരച്ചില്‍ പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. കുട്ടിയെ ഫറോക്ക് ഭാഗത്ത് കണ്ടുവെന്നും പൊലീസിന് വിവരം ലഭിക്കുന്നുണ്ട്. പരപ്പനങ്ങാടി പൊലീസ് അവിടേയ്ക്ക് തിരിച്ചിട്ടുണ്ട്. ഫറോക്ക് ഭാഗത്തേക്ക് കുട്ടി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാണാതായ സമയം ചുവപ്പ് ടോപ്പും മെറൂണ്‍ കളർ പാൻ്റും ആയിരുന്നു കുട്ടി ധരിച്ചിരുന്നത്.

1 st paragraph