MX

താനൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച

താനൂര്‍ മണ്ഡലത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി ആറിന് ( വെള്ളിയാഴ്ച) കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ പറപ്പൂത്തടം ജി.എം.എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം രാവിലെ 10 ന് നടക്കും. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി നാസര്‍ അധ്യക്ഷനാകും.

1 st paragraph

താനൂര്‍ നഴ്‌സിംഗ് കോളേജ് ഉദ്ഘാടനവും (സിമെറ്റ് ) കോളേജിനായുള്ള എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ് കൈമാറ്റവും ഇതേ ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. താനൂര്‍ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിട നിര്‍മാണ ഉദ്ഘാടനം, സ്‌കൂളിനായി മാതൃക മത്സ്യ ഗ്രാമം പദ്ധതി വഴി 7.50 കോടി ചെലവില്‍ ഒരുക്കിയ ഓഡിറ്റോറിയം, ഷെല്‍ട്ടര്‍ ഹോം, അക്വേറിയം എന്നിവയുടെ ശിലാസ്ഥാപനം, കായിക വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വോളിബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകളുടെ നിര്‍മാണ ഉദ്ഘാടനം എന്നിവ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചയ്ക്ക് 2.30ന് നടക്കും. താനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ല ബഷീര്‍ അധ്യക്ഷയാകും.

തുടര്‍ന്ന് 3.30ന് താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2.45 കോടി ചെലവഴിച്ച് നിര്‍മിച്ച ഫുട്‌ബോള്‍ ടര്‍ഫ് സമര്‍പണവും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോ കോര്‍ട്ട് നിര്‍മാണ ഉദ്ഘാടനവും സ്‌കൂളില്‍ നടക്കും. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷ്‌കര്‍ അധ്യക്ഷനാകും. വൈകിട്ട് 6.30ന് നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം ജനതാ ഗ്രന്ഥാലയവും മന്ത്രി ഉദ്ഘാടനം ചെയ്യും.

2nd paragraph