ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ഒളിവിലായിരുന്ന ജ്യോത്സ്യൻ മുരാരി തന്ത്രി അറസ്റ്റിൽ

ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഒളിവിലായിരുന്ന ജ്യോത്സ്യൻ മുരാരി തന്ത്രി അറസ്റ്റിൽ. പുത്തൂർ വേണ്ടാർ സ്വദേശി രാജൻ ബാബുവാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു 16 കാരിയെ ബാധയൊഴിപ്പിക്കാൻ എന്ന വ്യാജേനെ വീടിനുള്ളിൽ വച്ചു കടന്നുപിടിക്കാൻ ശ്രമിച്ചത്.

വെണ്ടാര്‍ സ്വദേശിയായ രാജന് ബാബു മുരാരി തന്ത്രി എന്നാണ് അറിയപ്പെടുന്നത്. ഇന്നലെ രാവിലെ ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പമാണ് പെണ്‍കുട്ടി മുരാരി തന്ത്രിയുടെ അടുത്തെത്തിയത്. പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് അമ്മയെ പുറത്തിരുത്തിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഭയന്ന പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഓടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി തന്റെ വീടിന്റെ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടിരുന്നു. പുത്തൂർ പൊലിസ് പോക്സോ കേസ് രജിസ്റ്റർചെയ്തതോടെ ഒളിവിൽ പോയ രാജൻ ബാബുവിനെ ഭരണിക്കാവിൽ നിന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ ബിജെപി പ്രതിഷേധാപ്രകടനം നടത്തിയിരുന്നു.

