Shobhika

നഴ്‌സിംഗ് വിദ്യാർത്ഥിയെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി; മൊബൈൽ കേടായതിലെ മനോവിഷമമെന്ന് വിവരം

പത്തനംതിട്ടയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കുറ്റൂര്‍ സ്വദേശി ആരോണ്‍ അനില്‍ ജോസിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ നഴ്‌സിംഗ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

1 st paragraph

കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടി മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വിവരം.

നിരന്തരമായി മൊബൈല്‍ ഉപയോഗിച്ചിരുന്നയാളായിരുന്നു ആരോണ്‍. രണ്ടുദിവസം മുന്‍പ് ആരോണിന്റെ മൊബൈല്‍ കേടായിരുന്നു. ഇതേത്തുടര്‍ന്നുളള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആരോണിന്റെ മാതാവ് കാനഡയിലാണുളളത്. മാതാവ് നാട്ടിലെത്തിയതിന് ശേഷമാകും സംസ്‌കാരം നടക്കുക.

 

2nd paragraph

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)