Shobhika

തിരൂരിൽ വക്കീൽ ഗുമസ്തൻ ചമഞ്ഞ് സ്ത്രീകളെ ശല്യം ചെയ്യുന്ന ആൾ പിടിയിൽ

 

തിരൂർ : വക്കീൽ ഗുമസ്തൻ ചമഞ്ഞ് സ്ത്രീകളെ ചൂഷണം ചെയ്യൽ പതിവാക്കിയ ആൾ തേഞ്ഞിപ്പലം പോലീസിൻ്റെ പിടിയിൽ. നിയമ സഹായം ചോദിച്ചെത്തിയ രാമനാട്ടുകര സ്വദേശിയായ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഇയാളെ യുവതിയും വീട്ടുകാരും ചേർന്ന് മുറിയിൽ പൂട്ടിയിട്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തേഞ്ഞിപ്പലം പോലീസ് എത്തി പ്രതിയെ കൈയ്യോടെ പിടികൂടി. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
മദ്യലഹരിയിലാണ് ഇയാൾ യുവതിയുടെ വീട്ടിൽ അതിക്രമിച്ചെത്തിയത്.

1 st paragraph

തിരൂരിൽ ദീർഘകാലം വക്കീൽ ഗുമസ്തൻ ആയിരുന്ന ഇയാൾ സ്വഭാവ ദൂഷ്യത്തെ തുടർന്ന് ജോലിയിൽ നിന്നും പുറത്താവുകയായിരുന്നു. എന്നാൽ തൻ്റെ ബന്ധങ്ങൾ ഉപയോഗിച്ച് വക്കീൽ ഓഫീസുകളിൽ എത്തുന്ന പല കേസുകളും ഇയാളിലേക്ക് എത്തിച്ചായിരുന്നു ചൂഷണം നടത്തിയിരുന്നത്. ഇത്തരത്തിൽ പരാതിയുമായി എത്തുന്ന സ്ത്രീകൾക്ക് നിയമ സഹായം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ അടുപ്പം സ്ഥാപിച്ചിരുന്നത്. പലരിൽ നിന്നും അന്യായമായി പണം ഈടാക്കുകയും ചെയ്തിട്ടുണ്ട്.
നിയമസഹായം നൽകാമെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച ശേഷം പല സ്ത്രീകളെയും ഇയാൾ ചൂഷണം ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു. നിരവധി സ്ത്രീകൾക്ക് ഇയാൾക്കെതിരെ പരാതി ഉണ്ടെങ്കിലും ഭീഷണിയിൽ ഭയന്നാണ് പലരും പുറത്ത് പറയാത്തത്. സമൂഹത്തിൽ മാന്യനെന്ന് തോന്നിപ്പിച്ചുകൊണ്ടുള്ള ഇടപെടലിലാണ് പലരും ഇയാളുടെ വലയിൽ വീഴുന്നത്. തിരൂർ കോടതി പരിസരത്ത് സ്ഥിരമായി തമ്പടിക്കുന്ന ഇയാൾ വക്കീൽ ഗുമസ്തൻ ജോലി നഷ്ടമായ ശേഷം ഡിറ്റിപി അസോസിയേഷൻ നേതാവായാണ് രംഗ പ്രവേശം.