Shobhika

തിരൂർ ഏഴൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു

 

തിരൂർ ഏഴൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷനായി. വിദ്യാ കിരണം ജില്ലാ കോഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി.

 

1 st paragraph

പൊതു വിദ്യാഭ്യാസ വകുപ്പ് നവ കേരളം കർമ്മ പദ്ധതി വിദ്യാ കിരണം മിഷന്റെ ഭാഗമായി മൂന്ന് കോടി 90 ലക്ഷം രൂപ ചെലവഴിച്ചാണ് ഹയർസെക്കൻഡറി അനുപാതത്തിലുള്ള 10 ക്ലാസ്സ് മുറികളും സ്റ്റാഫ് റൂം പ്രിൻസിപ്പൽ ക്യാബിനും ഓഫീസുമടക്കം 12 മുറികളിൽ മൂന്നു നില കെട്ടിടം നിർമ്മിച്ചത്.

 

നഗരസഭാ ചെയർപേഴ്സൺ കീഴേടത്ത് ഇബ്രാഹിം ഹാജി, വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി,അൻവർ പാറയിൽ, എസ്.എൻ. സൈഫുന്നിസ , വഹീദ ബഷീർ,

2nd paragraph

റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ബിയാട്രിസ് മരിയ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി വി റഫീഖ് , തിരൂർ ഡി.ഇ.ഒ കെ. ശ്രീജ, തിരൂർ ബി.പി.സി. ഇ സുശീൽ കുമാർ, ഗഫൂർ പി ലില്ലീസ്, യാസർ പൊട്ടച്ചോല, ഐ.പി സാജിറ , കെ.കെ റിയാസ്, ടി.കെ കുഞവറാൻകുട്ടി, ഹേമജ കാവുങ്ങൽ, മനാഫ് പുന്തല, അനിൽ തോട്ടിയാട്ടിൽ , റഹീം മേച്ചേരി, ദിനേശ് ബാബു കാവുങ്ങൽ, സി വി വിമൽ കുമാർ, കെ സൈതാലി കുട്ടി, കരീം മേച്ചേരി, കെ പി ഫസലുദീൻ എന്നിവർ സംസാരിച്ചു.

ദീർഘകാലത്തെ സർക്കാർ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രിൻസിപ്പാൾ ടി കെ കുഞവറാൻകുട്ടി, , ഹെഡ്മിസ്ട്രസ് ഹേമജ കാവുങ്ങൽ എന്നിവർക്ക് സ്പീക്കർ ഉപഹാരം നൽകി.