Shobhika

‘അത് ഹണി ട്രാപ്പായിരുന്നു, പോലീസ് പിടിയിലായെന്ന വാർത്ത തെറ്റ്’

തിരൂർ : അതൊരു ഹണി ട്രാപ്പ് ആയിരുന്നെന്നും പോലീസ് പിടിയിലായെന്ന വാർത്ത തെറ്റാണെന്നും ആരോപണ വിധേയനായ ആൾ സിറ്റി സ്കാൻ ന്യൂസിനോട് പ്രതികരിച്ചു.
ഫെബ്രുവരി ഒമ്പതിന് സിറ്റി സ്കാൻ പ്രസിദ്ധീകരിച്ച ‘വക്കീൽ ഗുമസ്തൻ ചമഞ്ഞ് സ്ത്രീയെ ശല്യം ചെയ്തു’ വെന്ന വാർത്തയെ സംബന്ധിച്ചാണ് വാർത്തയിലെ ആരോപണ വിധേനായ വ്യക്തി പ്രതികരിച്ചത്.
താൻ നിയമസഹായം നൽകിയ യുവതി ഹണിട്രാപ്പിൽ ഉൾപ്പെടുത്തി തന്നെ വഞ്ചിക്കുകയായിരുന്നെന്നും സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് യുവതിക്കും വീട്ടുകാർക്കും ശാസന നൽകിയെന്നും തൻ്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ട് തന്നെ വിട്ടയക്കുകയുമാണ് ചെയ്തതെന്നും യുവാവ് സിറ്റി സ്കാൻ ന്യൂസിനോട് പറഞ്ഞു. ഹണി ട്രാപ്പ് പദ്ധതി പ്ലാൻ ചെയ്ത ഒറ്റ നമ്പർ ചൂതാട്ട ലോട്ടറി തലവനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് യുവാവ് അറിയിച്ചു.

1 st paragraph