Main Banner

പിഎസ്‌സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ല; ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കില്ല, മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കുന്നത് ആലോചനയിൽ ഇല്ല. മുഴുവൻ സമയ രാഷ്ട്രീയക്കാർ പിഎസ്‌സി അംഗങ്ങൾ ആകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പിഎസ്‌സിക്കെതിരെ DGPക്ക് മാത്രം 180 പരാതികൾ ലഭിച്ചു. ക്രമക്കേടുകളിൽ പിഎസ് സി ചെയർമാനും അംഗങ്ങൾക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിയമസഭയിൽ ജി സുധാകരൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ.

1 st paragraph

അതേസമയം, സംസ്ഥാനത്തെ പി എസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതി വിഷയം കടുപ്പിച്ചതോടെ അന്വേഷണത്തോട് സഹകരിക്കാനാണ് പി എസ് സിയുടെ തീരുമാനം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനും പൂർണ്ണമായി സഹകരിക്കാനും പി എസ് സിഅംഗങ്ങൾ തയ്യാറായേക്കുമെന്നാണ് വിവരം.