Shobhika

കോളേജുകളില്‍ മല്ലു അര്‍ജുൻ തരംഗം, ‘ലക്കി’യുടെ പ്രദര്‍ശനം ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍; റീ റിലീസ് വേണമെന്ന് ഫാൻസ്‌


മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അല്ലു അർജുൻ. മല്ലു അർജുൻ എന്നാണ് സ്നേഹത്തോടെ നടനെ മലയാളി പ്രേക്ഷകർ വിളിക്കുന്നത്.അല്ലുവിൻ്റെ ആദ്യകാല സിനിമകള്‍ എല്ലാം കേരളത്തില്‍ വലിയ വിജയങ്ങള്‍ ആയിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒരു സിനിമയാണ് ‘ലക്കി ദി റേസർ’. ‘റേസ് ഗുരം’ എന്ന പേരില്‍ സുരേന്ദർ റെഡ്‌ഡി ഒരുക്കി തെലുങ്കില്‍ പുറത്തിറങ്ങിയ സിനിമ മലയാളത്തിലും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ കേരളത്തിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാർത്ഥികള്‍ ചിത്രത്തിന്റെ പ്രദർശനം ആഘോഷമാക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.

എംഇഎസ് കല്ലടി കോളേജ് മണ്ണാർക്കാടിലാണ് വിദ്യാർത്ഥികള്‍ ലക്കിയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. വിദ്യാർത്ഥികള്‍ ചിത്രം കണ്ടു ആർപ്പുവിളിക്കുന്നതിന്റെയും ആഘോഷമാക്കുന്നതിന്റെയും വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ട്രെൻഡാകുന്നത്. നേരത്തെ വിവിധ കോളേജുകളില്‍ അല്ലു അർജുൻ സിനിമകള്‍ പ്രദർശിപ്പിക്കുന്നതും അവയെ വലിയ രീതിയില്‍ കുട്ടികള്‍ വരവേല്‍ക്കുന്നതിന്റെയും വീഡിയോ ട്രെൻഡ് ആയിരുന്നു. ഗജപോക്കിരി, ലക്കി തുടങ്ങിയ സിനിമകള്‍ ആണ് വീണ്ടും മലയാളി പ്രേക്ഷകർക്കിടയില്‍ ശ്രദ്ധ നേടുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. ഈ ചിത്രങ്ങള്‍ എല്ലാം റീ റിലീസ് ചെയ്യണമെന്നാണ് മല്ലു അർജുൻ ആരാധകരുടെ ആവശ്യം.

1 st paragraph

അല്ലു അർജുൻ ചിത്രമായ ഹാപ്പി റീ റിലീസിന് ഒരുങ്ങുന്നു എന്ന അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 4K ഡോള്‍ബി അറ്റ്മോസിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ റീ റിലീസ് ഡേറ്റ് പുറത്തുവന്നിട്ടില്ല. കേരളത്തില്‍ വമ്ബൻ വരവേല്‍പ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 2006 ല്‍ പുറത്തിറങ്ങിയ ‘ഹാപ്പി’ സംവിധാനം ചെയ്തത് എ കരുണാകരനായിരുന്നു. ഗീത ആർട്സിന്‍റെ ബാനറില്‍ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രത്തില്‍ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു.