Shobhika

എന്റെ മകൻ മരിച്ച സമയത്ത് 30000 രൂപ തന്ന് സഹായിച്ചു, ബേസില്‍ എനിക്ക് സ്വന്തം മകനെപ്പോലെ; കുടശ്ശനാട് കനകം


ജയ ജയ ജയ ജയ ഹേ, ഗുരുവായൂർ അമ്പലനടയില്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് കുടശ്ശനാട് കനകം.തന്റെ മകൻ മരിച്ച സമയത്ത് ബേസില്‍ പണം തന്നു സഹായിച്ചെന്നും ബേസില്‍ മകനെ പോലെയാണെന്നും മനസുതുറക്കുകയാണ് കുടശ്ശനാട് കനകം. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തില്‍ ബേസിലിന്റെ അമ്മയായി വേഷമിട്ട കനകം, സിനിമയിലെ തന്റെ മക്കള്‍ തന്നെയാണ് ജീവിതത്തിലും ഇപ്പോള്‍ തനിക്ക് കൂട്ടിനുള്ളതെന്നും ഫൈൻ ആർട്സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു,

‘എന്റെ മകൻ മരിച്ചപ്പോള്‍ ബേസില്‍ എനിക്ക് പണം തന്നു സഹായിച്ചിരുന്നു. ബേസില്‍ ജോസഫ് എനിക്ക് മകനെപ്പോലെയാണ്. ഞാൻ തനിച്ചാണ് ജീവിക്കുന്നത്. നാടകത്തില്‍ വർക്ക് ചെയ്തതിന്റെ പെൻഷൻ കിട്ടുന്നുണ്ട്. കയ്യില്‍ ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ആണ് മകൻ മരിച്ചപ്പോള്‍ ഉള്ള കാര്യങ്ങള്‍ എല്ലാം നടത്തിയത്. കയ്യില്‍ ഉള്ളതെല്ലാം തീർന്നപ്പോള്‍ ഇനി ഞാൻ എങ്ങനെ മുന്നോട്ട് പോകും എന്ന് അന്തം വിട്ടു നിന്നു. ഉടനെ ഞാൻ ബേസിലിനെ വിളിച്ചു. ഒറ്റ വിളിക്ക് എടുത്തു. ‘മോനേ എനിക്ക് ഫെബ്രുവരിയില്‍ ഒരു നാലഞ്ച് ദിവസത്തെ വർക്ക് തരണം. മോന്റെ സിനിമയില്‍ ഇല്ലെങ്കില്‍ പരിചയമുള്ള സംവിധായകരോട് പറഞ്ഞ് എനിക്ക് വർക്ക് വാങ്ങി തരണം’ എന്ന് പറഞ്ഞു. ‘അതിനെന്താ അമ്മേ… നമുക്ക് ചെയ്യാമല്ലോ. ഞാൻ തീർച്ചയായും ശ്രമിക്കാം’ എന്ന് പറഞ്ഞു.

1 st paragraph

കുറച്ചു കഴിഞ്ഞപ്പോള്‍ ബേസിലിന്റെ മാനേജർ വിളിച്ചിട്ട് പറഞ്ഞു, അമ്മയെ ബേസിലിനു ഒരുപാട് ഇഷ്ടമാണ്, അമ്മയുടെ ഗൂഗിള്‍ പേ നമ്പർ ഇതാണോ’ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ‘അയ്യോ ഞാൻ പൈസയ്ക്ക് അല്ല വിളിച്ചത്, വർക്ക് കിട്ടാൻ ആണ്, എനിക്ക് പൈസ ഇട്ടു തരല്ലേ’ എന്ന് പറഞ്ഞു. പക്ഷേ, അവൻ 30,000 രൂപ ഇട്ടു തന്നു. ഇതൊക്കെ മീഡിയയുടെ മുന്നില്‍ പറഞ്ഞാല്‍ ബേസില്‍ എന്നെ വഴക്കു പറയും. എന്റെ മകൻ മരിച്ചു. ഇനി എനിക്ക് ഇവരൊക്കെ തന്നെയാണ് മക്കള്‍’, നടിയുടെ വാക്കുകള്‍.

മലയാള നാടക-സിനിമ രംഗത്തെ കരുത്തുറ്റ ഒരു അഭിനേത്രിയാണ് കുടശ്ശനാട് കനകം. പതിറ്റാണ്ടുകളോളം പ്രഫഷണല്‍ നാടകവേദികളില്‍ സജീവമായിരുന്ന അവർ, നാടകത്തിലെ മികച്ച പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം വരെ സ്വന്തമാക്കിയിട്ടുണ്ട്. ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’, ‘മരണമാസ്’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദ്രൻസിനെ നായകനാക്കി ജോണ്‍ പോള്‍ ജോർജ് സംവിധാനം ചെയ്ത ‘ആശാൻ’ ആണ് കനകത്തിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ വയലറ്റ് എന്ന വേറിട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

2nd paragraph