കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നു: പി . ഉബൈദുള്ള എം എല്‍ എ

മലപ്പുറം : കേന്ദ്ര സര്‍ക്കാറും,സംസ്ഥാന സര്‍ക്കാറും എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നും യുഡിഎഫ് നേതാക്കളുടെയും എം എല്‍ എ മാരുടെയും പേരില്‍ കളളക്കേസെടുത്ത് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇരു സര്‍ക്കാറുകളും സ്വീകരിക്കുന്നതെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. കേന്ദ്ര , സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന് സമീപം നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും സംസ്ഥാനവും ഒരേ തൂവല്‍ പക്ഷികളാവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ ബിജെപി , എസ്ഡിപിഐ തുടങ്ങിയവരുമായുള്ള അവിശുദ്ധ ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിലും നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഇടത് സര്‍ക്കാര്‍. കോണ്‍ഗ്രസ് മുക്ത കേരളമെന്ന മുദ്രാവാക്യവുമായി ബിജെപിയും സിപിഎമ്മും ഒന്നിക്കുകയാണ്. ഈ അവിശുദ്ധ ബന്ധത്തിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര , സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറം കലക്ട്രേറ്റിന് സമീപം നടത്തിയ ധര്‍ണ്ണ പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്്‌ലീം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, ഡിസിസി സെക്രട്ടറി പി പി ഹംസ, യുഡിഎഫ് നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍ വി മുസ്തഫ,സിപിഎം ജില്ലാ സെക്രട്ടറി പി. അബ്ദുല്‍ഗഫൂര്‍, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കെ പി അനസ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് എ ജെ ആന്റണി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് , സി എച്ച് ഹസ്സന്‍ ഹാജി, പി. ബീരാന്‍കുട്ടി ഹാജി, വി എസ് എന്‍ നമ്പൂതിരി, പെരുമ്പള്ളി സെയ്ത് , ടി സെയ്താലി മൗലവി, ഇ. അബൂബക്കര്‍ ഹാജി, ബാബു മാസ്റ്റര്‍ ബംഗാളത്ത്, ബാവ വിസപ്പടി,എ പി ഷെരീഫ്, ഷാഫി കടേങ്ങല്‍, കെ എന്‍ ഷാനവാസ്, എം കെ മുഹ്്‌സിന്‍, മലപ്പറം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഫൗസിയ കുഞ്ഞിപ്പു പ്രസംഗിച്ചു. മന്നയില്‍ അബൂബക്കര്‍, എം മമ്മു, അബ്ദുറഹിമാന്‍ പുല്‍പ്പറ്റ, കുഞ്ഞി മുഹമ്മദ് മുസ്്‌ലിയാര്‍, സി ടി നൗഷാദ്, വി. മുഹമ്മദ് കുട്ടി, കെ പ്രഭാകരന്‍, കെ ഇസ്മായില്‍ മാസ്റ്റര്‍, ഹാരിസ് ആമിയന്‍, പി പി കുഞ്ഞാന്‍, പി കെ സക്കീര്‍ ഹുസൈന്‍, പി കെ ബാവ, എം പി മുഹമ്മദ്, സി പി സാദിഖലി, സുബൈര്‍ മൂഴിക്കല്‍,സജീര്‍ കളപ്പാടന്‍, മഹ്്മുദ് കോതേങ്ങല്‍, സി എച്ച് യൂസഫ് , മുട്ടേങ്ങാടന്‍ മുഹമ്മലി ഹാജി, കെ ടി ഹംസ എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.