AAK

കെ.കെ ശൈലജയെയും എ എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

മുൻ മന്ത്രി കെ.കെ ശൈലജയെയും സ്പീക്കർ എ.എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. രണ്ട് ടേം നിബന്ധന ചൂണ്ടിക്കാട്ടിയാണ് മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയെയും തലശ്ശേരിയിലെ യുവ മുഖവുമായ ഷംസീറിനെയും വെട്ടിയത്. എം.വി. നികേഷ് കുമാറിൻെറ പേര് ജില്ലയിൽ നിന്നുളള പട്ടികയിലില്ല.

1 st paragraph

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻെറ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാർഥി പട്ടിക ചർച്ചയായത്. ധൻരാജ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ ആരോപണ വിധേയനായ ടി.ഐ. മധുസൂദനന് വരെ വീണ്ടും ടിക്കറ്റ് നൽകാൻ പച്ചക്കൊടി വീശിയപ്പോൾ ജനകീയ നേതാവ് കെ.കെ.ശൈലജയെ ഒഴിവാക്കിയത് ശ്രദ്ധേയമായി. എന്നാൽ മറ്റു ജില്ലകളിലെല്ലാം രണ്ട്
ടേം പിന്നിട്ടവരെ വീണ്ടും മത്സരിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ രണ്ട് തവണ പിന്നിട്ട 3 പേരെ വീണ്ടും മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻെറ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. ശൈലജയുടെയും ഷംസീറിൻെറയും കാര്യത്തിൽ സംസ്ഥാന സമിതിയിലാകും അന്തിമ തീരുമാനം എടുക്കുക . മട്ടന്നൂരിൽ കെ.കെ ശൈലജയ്ക്ക് പകരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പി പുരുഷോത്തമൻ എന്നിവരാണ് പരിഗണനയിലുളളത്. തലശ്ശേരിയിൽ ഷംസീറിന് പകരം കാരായി രാജൻ മത്സരിച്ചേക്കും. അഴീക്കോട്‌ കെ വി സുമേഷും , കല്യാശ്ശേരി  എം.വിജിനും വീണ്ടും മത്സരിക്കും.സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ ഇക്കുറി മത്സരിക്കില്ല. ഗോവിന്ദൻെറ മണ്ഡലമായ തളിപ്പറമ്പിൽ വനിതാ സ്ഥാനാർഥിയെയാണ് പരിഗണിക്കുന്നത്. എൻ.സുകന്യ, പി.കെ.ശ്യാമള എന്നിവരുടെ പേരുകളാണ് പട്ടികയിൽ സജീവമായിട്ടുളളത്.

2nd paragraph

അതേസമയം, മാധ്യമ പ്രവർത്തകനായിരുന്ന എം.വി.നികേഷ് കുമാറിൻെറ പേര് കണ്ണൂരിൽ നിന്നുളള പട്ടികയിൽ ഇല്ലാത്തതും ശ്രദ്ധേയമാണ്. കാസർകോട് ജില്ലയിലെ ഉദുമയിൽ സി.എച്ച് കുഞ്ഞമ്പുവിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനം. ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ പ്രതിനിധീകരിച്ചിരുന്ന തൃക്കരിപ്പൂരിൽ വിപിപി മുസ്തഫയെ മത്സരിപ്പിക്കും. മഞ്ചേശ്വരത്തെ സ്ഥാനാർഥി ആരാണെന്നതിൽ തീരുമാനമായില്ല.