AAK

‘സഞ്ജു ചേട്ടാ, സലാ എന്തുകൊണ്ട് നിങ്ങള്‍ക്ക് പ്രിയപ്പെട്ടവനായെന്ന് മനസിലായി’; പോസ്റ്റുമായി ലിവര്‍പൂള്‍


ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച ക്ലാസിക് ഇന്നിങ്‌സ് കാഴ്ചവെച്ച സഞ്ജു സാംസണെ ആഘോഷമാക്കുകയാണ് കായികരംഗം.മോശം ഫോമിന്‍റെ പേരില്‍ ഏറ്റുവാങ്ങിയ വിമർശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് ഈഡൻ ഗാർഡൻസില്‍ സഞ്ജു നല്‍കിയത്. ക്രിക്കറ്റിലെ മുന്‍ താരങ്ങളടക്കം മലയാളി താരത്തെ വാഴ്ത്തിപ്പാടാന്‍ മത്സരിക്കുകയാണ്. ഇപ്പോഴിതാ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ലിവര്‍പൂള്‍ എഫ്‌സിയും സഞ്ജു സാംസണെ അഭിനന്ദിച്ച്‌ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്.
തനിക്ക് ഫുട്‌ബോളിനോടുള്ള അഭിനിവേശം പലതവണ തുറന്നുപറഞ്ഞിട്ടുള്ള സഞ്ജു തന്‍റെ ഇഷ്ടക്ലബ്ബ് ലിവര്‍പൂളാണെന്നും സമ്മതിച്ചിട്ടുണ്ട്. ഈയിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താന്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായെ പോലെയാണെന്ന് സഞ്ജു പറഞ്ഞത് വാര്‍ത്തയായിരുന്നു. സഞ്ജുവിന്റെ ഈ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ലിവര്‍പൂള്‍ സഞ്ജുവിന് വേണ്ടി പോസ്റ്റിട്ടത്.

‘സഞ്ജു ചേട്ടാ, എന്തുകൊണ്ട് സലാ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവനായെന്ന് ഇപ്പോള്‍ മനസിലായി’, എന്നാണ് ലിവര്‍പൂള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സഞ്ജു സാംസണിന്റെയും സലായുടെയും ചിത്രങ്ങളും ലിവര്‍പൂള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിനുതാഴെയും മലയാളികള്‍ സഞ്ജുവിനെ പുകഴ്ത്തി കമന്റുകളുമായി എത്തുന്നുണ്ട്.

1 st paragraph

അതേസമയം 2026 ടി20 ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നില്‍നിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസണ്‍ (50 പന്തില്‍ 97*) ആണ് ഇന്ത്യയുടെ വിജയശില്‍പി. ഇന്ത്യയുടെ മാച്ച്‌ വിന്നിങ് ഇന്നിങ്സുമായി കളംനിറഞ്ഞ സഞ്ജു സാംസണാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.