തിരൂർ ലയൺസ് ക്ലബ്ബും ജില്ലാ ആശുപത്രി പാലിയേറ്റീവ് വിഭാഗവും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
തിരൂർ: തിരൂർ ലയൺസ് ക്ലബ്ബും തിരൂർ ജില്ലാ ആശുപത്രി പാലിയേറ്റീവ് വിഭാഗവും സംയുക്തമായി വയോജന വാരത്തോടനുബന്ധിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പ് ‘കൂടെ 21, തിരൂർ ജല്ലാ ആശുപത്രിയിൽ വെച്ച് നടന്നു. രക്ത പരിശോധന,കണ്ണ്,ഇൻ.ടി, ജനറൽ തുടങ്ങിയ നിരവധി പരിശോദനകളും ഡയറ്റീഷൻ ഉപദേശവും വയോജനങ്ങൾക്കുള്ള കൗൺസിലിംഗും നടന്നു. പങ്കെടുത്ത എല്ലാ വയോജനങ്ങൾക്കും കിറ്റ് വിതരണവും വിവിധ കലാപരിപാടികളും നടന്നു. പാലിയോറ്റീവ് വിഭാഗം മേധാവി ഡോ. അബ്ബാസ് സ്വാഗതം പറഞ്ഞു ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷാഫി ഹാജി കൈനിക്കര അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി, ഡെപ്യൂട്ടി സുപ്രണ്ട് ഡോ. വിനോദ് എന്നിവർ മഖ്യഅഥിതികളായിരുന്നു. ക്യാമ്പ് തിരൂർ മൻസിപ്പൽ ചെയർപേഴ്സൺ നസീമ. എ.പി. ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് സെക്രട്ടറി ദിലീപ് അമ്പായത്തിൽ, ഡോ. ജാവേദ്,റൈഹാനത്ത്, അഡ്വ. എസ്. ഗിരീഷ്, ഫാത്തിമത്ത് സജ്ന. കെ.ടി., കെ.പി.എ. റഹ്മാൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് സ്നേഹതീരം വളണ്ടിയേഴ്സ്, ലയൺസ് ക്ലബ്ബ് ട്രഷറർ മുസ്തഫ, മനോജ് തുളുത്തിയിൽ, മെമ്പർമാരായ അബ്ദുൽ വാഹിദ്, കെ. മധ്സുദനൻ, സലീം പയ്യനങ്ങാടി,റാഷിഖ് വെട്ടം. ആശുപത്രിയിലെ ഡോക്ടർ ഷൈജി, ബിജുമോൾ എന്നിവർ നേതൃത്വം നൽകി. നാസർ കുറ്റൂർ നന്ദി പ്രകാശനവും ചെയ്തു.