വനിതാ ദിനത്തിൽ ഖമറുന്നിസ അൻവറിനെ ആദരിച്ച് സംഘടനകൾ

തിരൂർ : സാമൂഹ്യ ജീവ കാരുണ്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഖമറുന്നിസ അൻവറിനെ ലോക വനിതാ ദിനത്തിൽ വിവിധ സാംസ്കാരിക സംഘടനകൾ ആദരിച്ചു.
തിരൂരിൽ 15 വർഷത്തിലതികമായി നിർദ്ധരരും നിരാലംഭരുമായ വനിതകളുടെ ആശാകേന്ദ്രമായ സ്‌നേഹ വീട്ടിൽ താമസിക്കുന്ന വനിത
കൾക്കും രോഗികൾക്കും സാ
ന്ത്വനമായി നിലകൊൊള്ളുന്ന
സ്ഥാപനത്തിന്റെ അമ്മയായും
സഹോദരിയായും സ്‌നേഹത്തിന്റെ തണലായും സഹനത്തിന്റെ കരുത്തായും തളരാത്ത ചുവടുകൾ വെച്ച് തോൽക്കാത്ത മനസ്സുമായി പാവങ്ങളുടെ പ്രിയപ്പെട്ട മുൻ വനിതാ വികസന കോർപ്പറേഷൻ ചെ
യർപേഴ്സണുമായ ഡോ.ഖമ
റുന്നിസ അൻവറിനെ കോൺഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ (കോർവ) തിരൂർ താലൂക്ക് കമ്മിറ്റി ആദരിച്ചു. തിരൂർ നഗരസഭ ഡെപ്പ്യൂട്ടി
ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി, കോർവ കേരളയുടെ സ്റ്റേറ്റ് വനിതാ പ്രസിഡന്റ് സതീദേവി കുളങ്ങര, തിരൂർ താലൂക്ക് പ്രസിഡന്റ് വിസി രവീന്ദദ്രൻ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ കെകെ റസാഖ് ഹാജി, ജോളി കാക്കശ്ശേരി, സിസുഷമ പൊറൂർ, കെവി ആനന്ദവല്ലി, ചിത്ര കെ കുമാർ, മൊയ്തുഷ മലാപറമ്പിൽ, ഡോ
.അൻവർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡോ.കമറുന്നിസ അൻവറിനെ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ എഫ് പി ആറും ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ, ജില്ലാ പ്രസിഡൻ്റ് മുസ്തഫ, ജില്ലാ സെക്രട്ടറി റഷീദ് തലക്കട
ത്തൂർ, താലൂക്ക് സെക്രട്ടറി മൻസൂർ, താലൂക്ക് പ്രസിഡൻ്റ് മജീദ് മല്ലഞ്ചേരി, ഹരിദാസൻ തിരൂർ, സുഹറ തിരൂർ, നുസ്റത്ത് പൊന്നാനി, നസറുദ്ദീൻ തങ്ങൾ, ജമാൽ ഹാജി തിരൂർ, മുസ്തഫ ഹാജി, മജീദ് മുല്ലഞ്ചേരി എന്നിവർ പ്രസംഗിച്ചു.


