ഹ്രസ്വ ചിത്രങ്ങളിലെ ശ്രദ്ധേയമായ അഭിയനം കാഴ്ച്ചവെച്ച സി.വി വന്ദനെയെ ആദരിച്ചു

അനന്താവൂർ : ഹ്രസ്വ ചിത്രങ്ങളിലും ആൽബങ്ങളിലും ശ്രദ്ധേയമായ അഭിയനം കാഴ്ച്ചവെച്ച ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയും സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അംഗവുമായ സി.വി. വന്ദനയെ പി.ടി.എ കമ്മറ്റി ആദരിച്ചു. തീരുവോണ പിറ്റേന്ന്, ചാരം,അറിയാതെ ഇങ്ങനെ,വഴി തെറ്റാതെ,കാക്കാനാകാത്ത വിധി,പൂക്കളുറങ്ങി എന്നീ ചിത്രങ്ങളിലാണ് വന്ദന വേഷമിട്ടിത്. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. മുഹമ്മദ് കോയ വന്ദനക്ക് ഉപഹാരം സമ്മാനിച്ചു. പി.ടി എ പ്രസിഡൻ്റ് ഹാരിസ് പുത്തനത്താണി അധ്യക്ഷനായി. പ്രധാന അധ്യാപകൻ പി.സലിം അനുമോദന ഭാഷണം നടത്തി. അതവനാട് ഗ്രാമ പഞ്ചായത്തംഗം പി ഹാജറ , ഉപ പ്രധാന അധ്യാപകൾ ഇ സക്കീർ ഹുസൈൻ, എസ്. എം. സി ചെയർമാൻ കെ.കെ. ഫാറൂഖ് ,

സ്റ്റാഫ് സെക്രട്ടറി എം യുനുസ്, പി.ടി. എ എക്സിക്യുട്ടിവ് അംഗങ്ങൾ , അധ്യാപകർ, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
