AAK

റാമ്പ് പദ്ധതിയുടെ ഭാഗമായി ജില്ലാതല ടെക്‌നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു

റാമ്പ് പദ്ധതിയുടെ ഭാഗമായി മര മേഖലയിലെ മോഡുലാർ ഫർണീച്ചർ ഡിസൈനിങ്, ഫർണീച്ചർ നിർമാണ രംഗത്തെ പ്രധാന ആധുനിക സാങ്കേതിക വിദ്യകൾ, കേരള ഫോറസ്റ്റ് റൂൾസ് എന്നീ വിഷയങ്ങളിൽ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂര്യ റീജൻസിയിൽ ജില്ലാതല ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എം എസ് സുനിത സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി. സ്മിത, ഡെപ്യൂട്ടി രജിസ്ട്രാർ പി.സി. വിനോദ് , ചെറുകിട മര വ്യവസായ അസോസിയേഷൻ സെക്രട്ടറി പി എം സദു, ചെറുകിട മര വ്യവസായ അസോസിയേഷൻ ജില്ലാ സെക്രട്ടറി ദേവദാസ് അമ്പാടി, ചെറുകിട മര വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ ഹംസ, എന്നിവർ സംസാരിച്ചു.

1 st paragraph

നാല് സെഷനുകളിലായാണ് പരിപാടി നടന്നത്. ആദ്യ സാങ്കേതിക സെഷനിൽ ഡിസൈനിംഗ് ഓഫ് മോഡുലാർ ഫർണീച്ചർ എന്ന വിഷയത്തിലും രണ്ടാമത്തെ സാങ്കേതിക സെഷനിൽ മര ഫർണീച്ചർ നിർമ്മാണ മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകൾ എന്ന വിഷയത്തിലും തൃശൂർ കർമ്മ ബിൽഡേഴ്സ് ആന്റ് ഇന്റീരിയേഴ്സ് മാനേജിംഗ് ഡയറക്ടർ നിധീഷ് ശിവറാം ക്ലാസ് നയിച്ചു. മൂന്നാമത്തെ സെഷനിൽ , കേരള വനം (സോമില്ലുകളുടെയും തടി അധിഷ്ഠിത വ്യവസായ യൂണിറ്റുകളുടെയും നിയന്ത്രണം) ചട്ടങ്ങൾ എന്ന വിഷയത്തിൽ സോഷ്യൽ ഫോറസ്ട്രി ഓഫീസർ കെ.എ. മുഹമ്മദ് സൈനുലാബ്ദീൻ ക്ലാസ്സ് നയിച്ചു. ഉപജില്ലാ വ്യവസായ ഓഫീസർ (എച്ച് ക്യു ) എം.ശ്രീജിത്ത് നന്ദി പറഞ്ഞു.