AAK

നിയമസഭാ തെരഞ്ഞെടുപ്പ്: നിയമലംഘനങ്ങള്‍ അറിയിക്കാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമാക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതുമുതല്‍ വോട്ടെണ്ണല്‍ വരെ എല്ലാ പ്രചാരണ പരിപാടികളിലും പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

1 st paragraph

ബോര്‍ഡുകളും പോസ്റ്ററുകളും നൂറ് ശതമാനം കോട്ടണ്‍, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍/ക്യൂ ആര്‍ കോഡ് എന്നിവ പതിച്ച് മാത്രമേ ഉപയോഗിക്കാനാകൂ.

പോളിസ്റ്റര്‍ കൊടികള്‍, പ്ലാസ്റ്റിക്, പോളിസ്റ്റര്‍ തോരണങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചു. വോട്ടെടുപ്പിന് ശേഷം മാലിന്യം ഹരിതകര്‍മസേന മുഖേന ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. ആവശ്യമായ സ്ഥലങ്ങളില്‍ മാലിന്യം തരംതിരിക്കാന്‍ മതിയായ ബിന്നുകള്‍ ഒരുക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9446700800 എന്ന നമ്പറില്‍ അറിയിക്കാം.

2nd paragraph