AAK

എല്ലാ പോളിങ് ഉദ്യോഗസ്ഥരും പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 സമര്‍പ്പിക്കണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ജോലികള്‍ക്കായി നിയമിതരായ ഉദ്യോഗസ്ഥരില്‍ പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം വിവിധ പരിശീലന കേന്ദ്രങ്ങളില്‍ പുരോഗമിച്ചുവരികയാണ്. ഇവര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 അതത് പരിശീലന കേന്ദ്രങ്ങളില്‍ നല്‍കണം. രണ്ടാംഘട്ട പരിശീലനത്തിനു വരുമ്പോള്‍ ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (വി.എഫ്.സി) സൗകര്യം ഒരുക്കും.

1 st paragraph

എന്നാല്‍, രണ്ടാംഘട്ടത്തില്‍ മാത്രം പരിശീലനം നല്‍കുന്ന രണ്ടും മൂന്നും പോളിങ് ഓഫീസര്‍മാര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 അപേക്ഷകള്‍ ആദ്യഘട്ട പരിശീലനം നടക്കുന്ന സൗകര്യപ്രദമായ ഏതെങ്കിലും ട്രെയിനിങ് സെന്ററുകളിലോ വരണാധികാരിയുടെ ഓഫീസിലോ, ഡിസ്ട്രിക്റ്റ് ലെവല്‍ കളക്ഷന്‍ സെന്ററിലോ (ഡി.എല്‍.സി.സി) സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംസ്ഥാനത്ത് വിവിധ പരിശീലന കേന്ദ്രങ്ങളിലായി 29 വരെയാണ് ആദ്യഘട്ട പരിശീലനം നടക്കുന്നത്.