Shobika

പൊന്നാനിയിലെ സിപി എമ്മിനുളളിലുള്ള ടി. എം സിദ്ദീഖ് വിരുദ്ധ കോക്കസിൻ്റെ കെണിയിൽ യുഡിഎഫ് അണികൾ വീഴരുതെന്ന അഭ്യർത്ഥനയുമായി കെ പി നൗഷാദ് അലി.

സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകത മറികടക്കാൻ മനപ്പൂർവ്വം ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാൻ സിപിഎം ശ്രമിക്കുന്നതായും അത്തരം പ്രകോപനങ്ങളിൽ യുഡിഎഫിന്റെ അണികൾ വീഴരുതെന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദിലെ അഭ്യർത്ഥിച്ചു. യുഡിഎഫ് ചുമരെഴുത്തുകൾ വികൃതമാക്കുന്നതും പതിച്ച പോസ്റ്ററുകൾക്ക് മുകളിൽ പോസ്റ്റർ പതിപ്പിക്കുന്നതും ഫ്ലക്സ് ബോർഡുകൾ കീറുന്നതും തീരപ്രദേശങ്ങളിൽ അടക്കം പല മേഖലകളിലും വ്യാപകമാണ്. യുഡിഎഫ് അണികളെ പ്രകോപിതരാക്കി സംഘർഷം സൃഷ്ടിക്കാനാണ് സിപിഎമ്മിലെ ചിലർ ശ്രമിക്കുന്നത്.

1 st paragraph

ടിഎം സിദ്ദീഖിനെ തഴഞ്ഞതിലുള്ള പ്രതിഷേധ കൊടുങ്കാറ്റിനെ മറികടക്കാനുള്ള ഒറ്റമൂലി സംഘർഷവും വൈകാരികതയുമാണെന്ന് ചിലർ കരുതുന്നു. അത്തരം ശ്രമങ്ങളെ പുഞ്ചിരിയോടെ നേരിടണമെന്നും വിട്ടുവീഴ്ച ചെയ്തും സമാധാനം പാലിക്കണമെന്നും യുഡിഎഫ് അണികളോട് കെ പി നൗഷാദ് അലി അഭ്യർത്ഥിച്ചു. പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ അവഗണിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും യുഡിഎഫിന്റെ വിജയം പൊന്നാനിയുടെ വികസനത്തിന് അത്യാവശ്യമാണെന്നുള്ള കാര്യം മറക്കരുത് എന്നും നൗഷാദ് അലി അണികളോട് കൂട്ടിച്ചേർത്തു.