Shobika

പുത്തനത്താണിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു

ആതവനാട് : തിരുർ മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനും പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിനും വേണ്ടി പുത്തനത്താണിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു. കെ പി ശങ്കരൻ ആമുഖ പ്രഭാഷണം നടത്തി. എൽഡിഎഫ് സ്ഥാനാർഥി വി അബ്ദുറഹിമാൻ പങ്കെടുത്ത പരിപാടിയിൽ പൊതു ജനങ്ങൾ വിവിധ അടിസ്ഥാന വികസന ആവിശ്യങ്ങൾ ഉന്നയിക്കുകയും വിവിധ പുതിയ വികസന കാഴ്ചപ്പാടുകൾ മുന്നോട്ട് വെക്കുകയും ചെയ്തു.

1 st paragraph

മാധ്യമ പ്രവർത്തകനായ മുഹമ്മദ്‌ ഇക്ബാലായിരുന്നു അവതാരകൻ. മറുപടി പ്രസംഗത്തിൽ വി അബ്ദുറഹിമാൻ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉയർന്നു വന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയും പുതിയ വികസന ആശയങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. എംഎൽഎയായാൽ ആതവനാട് പഞ്ചായത്തിലെ വികസനങ്ങൾക്ക് മുൻഗണന നൽകുമെന്നും പറഞ്ഞു. തിരൂർ മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി മാനിഫെസ്റ്റോ പുറത്തിറകുമെന്നും വി അബ്ദുറഹിമാൻ പറഞ്ഞു.