Shobika

സ്വീപ് ഫുട്ബോൾ: പോലീസ് ടീമിന് കിരീടം

വോട്ടർ ബോധവത്ക്കരണ പരിപാടിയായ ‘സ്വീപിന്റെ’ ഭാഗമായി നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ പോലീസ് ഇലവൻ ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കലക്ടേഴ്സ് ഇലവനെ പരാജയപ്പെടുത്തിയാണ് പോലീസ് ടീം കിരീടം ചൂടിയത്.

1 st paragraph

മലപ്പുറം കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ഫൈനലിൽ എത്തിയ ടീമുകൾക്ക് പുറമെ പ്രസ് ക്ലബ് ഇലവൻ, വെറ്ററൻസ് ടീം എന്നിവരും മത്സരത്തിന്റെ ഭാഗമായി.

വാശിയേറിയ ഫൈനൽ മത്സരത്തിൽ ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ നേടിയ ഏക ഗോൾ പോലീസിന് തുണയാവുകയായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടിങിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം നടത്തിയത്.

2nd paragraph