ഷാഫി പറമ്പിലന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശോഭാ സുരേന്ദ്രന്.

പാലക്കാട്: ഷാഫി പറമ്പിലന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശോഭാ സുരേന്ദ്രന്. ‘ഷാഫി പറമ്പിലിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട.

ശോഭാ സുരേന്ദ്രൻ ഈ പൊതുസമൂഹത്തിനകത്ത് എടുത്ത ജോലി ഉണ്ടല്ലോ, സാധാരണക്കാർക്ക് വേണ്ടി, ഇവിടുത്തെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി, അട്ടപ്പാടിയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ സമരം നടക്കുമ്പോള്‍ ഷാഫിയെ ഇവിടെ ആരും കണ്ടിട്ടില്ല. ഈ ശോഭാ സുരേന്ദ്രൻ ഉണ്ടായിരുന്നു. കിളിരൂരും കവിയൂരും കേരളത്തില്‍ ചർച്ച ചെയ്യുമ്പോള്‍, ഇവിടുത്തെ അമ്മമാർക്ക് വേണ്ടിയും ഇവിടുത്തെ സ്ത്രീകള്‍ക്ക് വേണ്ടിയും പോരാട്ടം നടത്താൻ എല്ലായിടങ്ങളിലും യാത്ര ചെയ്ത ഒരാളാണ് ഞാൻ. എനിക്ക് ശക്തി ഉണ്ട് എന്ന് മാർക്സിസ്റ്റ് പാർട്ടി പറയേണ്ട കാര്യമില്ല. ശോഭയുടെ ശക്തി എന്ന് പറയുന്നത് കേരളത്തിലെ ജനങ്ങളാണ്. അതില്‍ കോണ്‍ഗ്രസുകാരും ഉണ്ട് മാർക്സിസ്റ്റുകാരും ഉണ്ട്. അതുകൊണ്ട് ആരും എന്റെ ശക്തി കൂട്ടേണ്ടതില്ല.
എന്താ കാരണം എന്ന് വെച്ചാല്‍ 13 വയസ്സു മുതല്‍ അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ തുടങ്ങിയതാണ്. ഇന്ന് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അഖിലേന്ത്യ നേതൃത്വത്തില്‍ 12 സ്ത്രീകളില്‍ ഒരാളായി. തെലങ്കാന, ആന്ധ്രയുടെയും ചുമതല ഏറ്റെടുക്കാൻ സാധിച്ചതും ഞാൻ കണ്‍വീനർ ആയി മെമ്പർഷിപ്പ് ഡ്രൈവിന്റെ പ്രവർത്തനത്തില്‍ പ്രവർത്തിച്ചത് ഇന്നത്തെ ക്യാബിനറ്റ് മിനിസ്റ്റർ അന്നത്തെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ്. കേരളത്തിലെ മാധ്യമ പ്രവർത്തകന്റെ മുന്നിലോ പൊതുസമൂഹത്തിന്റെ മുന്നിലോ ഞാൻ വലിയ ഒരാളാണെന്നോ, എനിക്ക് ശക്തി കൂടുതലുള്ള ആളാണെന്നോ ഒന്നും ഞാൻ എവിടെയും പറഞ്ഞിട്ടില്ല.

ഞാൻ 24 മണിക്കൂറില്‍ ബഹുഭൂരിപക്ഷം വരുന്ന മണിക്കൂറുകളും സമൂഹത്തിൻറെ സേവനത്തിനു വേണ്ടി മാറ്റിവെക്കാൻ തയ്യാറായ ഒരു സേവികയാണ്, ജോലിക്കാരിയാണ്’ -ശോഭ പറഞ്ഞു. ‘ശോഭാ സുരേന്ദ്രനെതിരെ പറയാൻ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ സി.പി.എമ്മും എല്‍.ഡിഎഫും പറയുക. ഈ ഷാഫി പറമ്പില്‍ അല്ലേ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആശാൻ? ഈ മുൻസിപ്പല്‍ കൗണ്‍സിലറുടെ ആശാനും ഷാഫി പറമ്പില്‍ അല്ലേ? അപ്പോ ഷാഫി പറമ്പിലിനെ ഒന്ന് ചോദ്യം ചെയ്യണ്ടേ? എന്തുകൊണ്ടാണ് ഷാഫി പറമ്പിലിന്റെ കൂടെ നില്ക്കുന്നവർ ഇത്തരത്തിലുള്ള പീഡന കേസുകളില്‍ പ്രതിയാകുന്നത്? ഷാഫി പറമ്പില്‍ നല്ലവനാണെങ്കില്‍ കൂടെ നില്ക്കുന്നവർ നല്ലവരാകില്ലേ? ആ ചോദ്യത്തിനാണ് കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നില്‍ ഉത്തരം പറയേണ്ടത്. എത്രയോ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്താൻ ആശാൻ പരിശ്രമിക്കുന്നു എന്ന് കേരള സമൂഹത്തിന് ബോധ്യപ്പെട്ടതിനാല്‍ സ്വന്തം കറ മായ്ച്ചുകളയാനുള്ള പദ്ധതികളുമായി രംഗത്ത് വരുന്നതാണ് നല്ലത്. അല്ലാതെ മറ്റു കാര്യങ്ങളിലേക്ക് ഒന്നും ശ്രദ്ധ തിരിച്ചുവിടാമെന്ന് കരുതണ്ട’ -ശോഭ പറഞ്ഞു
